ബെംഗളൂരു: ഇന്ത്യയൊട്ടാകെ വിവിധ കേസുകളിൽ പ്രതികളായ ഛഡ്‌ഡി മോഷണ സംഘാംഗങ്ങളെ മംഗളൂരു പോലീസ് വെടിവച്ച് കീഴ്പ്പെടുത്തി. ബുധനാഴ്ച രാവിലെ മംഗളൂരു നഗരത്തിലെ മൽക്കി ബസ് സ്റ്റാന്റിന് സമീപത്തായിരുന്നു സംഭവം. നഗരത്തിലെ വീട്ടിൽ നടന്ന മോഷണ കേസിൽ ഇവരെ മംഗളൂരു പോലീസ് ചൊവ്വാഴ്ച പിടികൂടിയിരുന്നു.
മോഷണത്തിനായി ഉപയോഗിച്ച ഇരുമ്പുദണ്ഡ് ബസ് സ്റ്റാന്റ് പരിസരത്ത് ഇവർ ഉപേക്ഷിച്ചിരുന്നു. ഇതിന്റെ തെളിവെടുപ്പിനായാണ് നാലംഗ സംഘത്തെ പോലീസ് എത്തിച്ചത്. തെളിവെടുപ്പിനിടെ പ്രതികളിൽ രണ്ട് പേർ പൊലീസിനെ ആക്രമിച്ചു. ആക്രമണത്തിൽ എഎസ്ഐ വിനയ് കുമാർ, കോൺസ്റ്റബിൾ ശരത് എന്നിവർക്ക് പരുക്കേറ്റു.
കീഴടങ്ങാൻ ആവശ്യപ്പെട്ട് പോലീസ് ആകാശത്തേക്ക് ആദ്യം വെടി വച്ചെങ്കിലും പ്രതികൾ കീഴടങ്ങിയില്ല. തുടർന്ന് പ്രതികളുടെ മുട്ടിന് താഴെ വെടിവയ്‌ക്കുകയായിരുന്നുവെന്ന് മംഗളൂരു സിറ്റി പോലീസ് കമ്മിഷണർ അനുപം അഗർവാൾ അറിയിച്ചു. പരുക്കേറ്റ രണ്ട് പ്രതികളെയും മംഗളൂരുവിലെ വെൻലോക്ക് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
TAGS: KARNATAKA | CHADDI GANG
SUMMARY: Chaddi gang members shot at while fleeing from police
ബെംഗളൂരു: കന്നഡ നടി ചൈത്ര ആർ-നെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. സഹോദരി ലീല ആർ ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…
ബെംഗളൂരു: കർണാടകയിലെ ഹാസനിൽ മൂന്ന് വയസ്സുകാരനായ മലയാളി ബാലന്‍ വാട്ടര്‍ ടാങ്കിൽ വീണ് മരിച്ചു. കാസറഗോഡ് ചിറ്റാരിക്കാൽ സ്വദേശികളായ കാനാട്ട്…
ബെംഗളൂരു: ബോളിവുഡ് നടി ശില്പ ഷെട്ടിയുടെ സഹഉടമസ്ഥതയിലുള്ള ബെംഗളൂരു ബാസ്റ്റ്യന്‍ റസ്റ്ററന്റിനെതിരെ കേസെടുത്ത് ബെംഗളൂരു പോലീസ്. സെന്റ് മാര്‍ക്കസ് റോഡിലെ ബാസ്റ്റ്യന്‍…
കല്‍പ്പറ്റ: വയനാട് കണിയാമ്പറ്റ ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ കണ്ടെത്തി. ചീക്കല്ലൂര്‍ മേഖലയില്‍ നിന്നാണ് കടുവയെ കണ്ടെത്തിയിരിക്കുന്നത്. പ്രദേശത്ത് ഗതാഗതം…