വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ ഖമ്മം ജില്ലയിൽ നിന്നുള്ള സായ് തേജ നുകരാപു ആണ് കൊല്ലപ്പെട്ടത്. ചിക്കാഗോയ്ക്ക് സമീപമുള്ള ഗ്യാസ് സ്റ്റേഷനിൽ വച്ച് അക്രമി സംഘം വെടിയുതിർക്കുകയായിരുന്നു. എംബിഎ പഠനത്തിനായാണ് സായ് തേജ അമേരിക്കയിലെത്തിയത്.
പെട്രോൾ പമ്പിൽ പാർട് ടൈം ജോലിയും ചെയ്തുവരികയായിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. സംഭവത്തെ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ അപലപിച്ചു.
കോൺസുലേറ്റ് വഴി സാധ്യമായ സഹായങ്ങൾ ചെയ്ത് നൽകുന്നുണ്ടെന്നും കുടുംബത്തിന്റെ ദുഖത്തിൽ പങ്കുച്ചേരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ചിക്കാഗോയിലെ കോൺസുലേറ്റ് ജനറലും അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. യുവാവിന്റെ മൃതദേഹം അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് വിവരം.
TAGS: WORLD | MURDER
SUMMARY: Indian Student Killed in America
വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ യുഎസിന്റെ നടപടിയിൽ…
തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകളിലേക്കുള്ള പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഗ്രാമ,ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് അധ്യക്ഷന്മാരെ…
തൃശൂര്‍: മേയര്‍ സ്ഥാനം നല്കാന് ഡി സി സി പ്രസിഡന്റ് പണം ആവശ്യപ്പെട്ട കാര്യം പരസ്യമായി വെളിപ്പെടുത്തിയ ലാലി ജെയിംസിനെ…
ബെംഗളൂരു: ചിക്കബല്ലാപുരയിൽ ബൈക്കും ടിപ്പർ ലോറിയും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. അജ്ജാവര സ്വദേശികളായ മനോജ്, നരസിംഹമൂർത്തി,…
ബെംഗളൂരു: ബന്ദിപ്പൂർ വനമേഖലയ്ക്ക് സമീപം ഗുണ്ടൽപേട്ടിലെ ഡപ്പാപുരയിൽ കടുവ കെണിയിൽ കുടുങ്ങി. 5 വയസ്സുള്ള പെൺ കടുവയാണ് വനംവകുപ്പ് സ്ഥാപിച്ച…
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിലെ അതിജീവിതക്കെതിരായ അപവാദ പ്രചരണത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ച മറ്റൊരാൾ കൂടി അറസ്റ്റിൽ. സോഷ്യൽ മീഡിയ…