കൊച്ചി : കമല്‍ഹാസൻ നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യൻ 2 വിന്റെ കേരളത്തിലെ ഓൺലൈൻ ബുക്കിംഗ് ജൂലൈ പത്ത് ബുധനാഴ്ച വൈകുന്നേരം ഏഴ് മണി മുതൽ ആരംഭിക്കും. ബുക്ക് മൈ ഷോ, പേ ടിഎം, ക്യാച്ച് മൈ സീറ്റ്, ടിക്കറ്റ് ന്യൂ തുടങ്ങിയ എല്ലാ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റുകളെടുക്കാം. ശങ്കർ സംവിധാനം ചെയ്ത ചിത്രം ജൂലൈ പന്ത്രണ്ടിനാണ് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. രവി വർമ്മൻ കാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അനിരുദ്ധ് രവിചന്ദറാണ്. ഇതിനോടകം റിലീസ് ചെയ്ത ഇതിലെ ഗാനങ്ങൾ, ചിത്രത്തിന്റെ ട്രൈലർ എന്നിവക്ക് വലിയ പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
200 കോടിയോളം മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന സിനിമയാണ് ഇന്ത്യൻ 2. കാജൽ അഗർവാൾ, സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീകർ പ്രസാദ് എഡിറ്റിംഗ് നിർവഹിച്ച ചിത്രത്തിന് മൂന്ന് മണിക്കൂറോളം ദൈർഘ്യമുണ്ടെന്നാണ് സൂചന.
1996ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ഇന്ത്യൻ’ എന്ന ശങ്കർ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇത് കൂടാതെ ഈ ചിത്രത്തിന്റെ മൂന്നാം ഭാഗമായ ഇന്ത്യൻ 3-യും അണിയറയിൽ ഒരുങ്ങുകയാണ്.
<BR>
TAGS : INDIAN-2 | KAMAL HASSAN
SUMMARY : Advance booking of Indian 2 in Kerala from 10th July
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…
തിരുവനന്തപുരം: ഷാർജയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ എയർ ഇന്ത്യ എക്സ്പ്രസില്‍ പുക വലിച്ച കൊല്ലം സ്വദേശി പിടിയില്‍. വിമാനത്തിലെ ശുചിമുറിയില്‍…
ബെംഗളൂരു: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗുണമേൻമയുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി ബെമാ ചാരിറ്റബിൾ സൊസൈറ്റി നടത്തുന്ന സാമൂഹിക ഉത്തരവാദിത്ത…
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…