ബെംഗളൂരു: കര്ണാടക മലയാളി കോണ്ഗ്രസിന്റെ (കെഎംസി) ആഭിമുഖ്യത്തില് മുന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും, കന്നഡ രാജ്യോത്സവവും കേരളപ്പിറവി ദിനാഘോഷവും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ് കുമാര് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സുനില് തോമസ് മണ്ണില് യോഗം ഉദ്ഘാടനം ചെയ്തു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്, ചേലക്കര, പാലക്കാട് മണ്ഡലങ്ങളിലും കര്ണാടകയിലെ ചനപട്ടണയിലും കെഎംസിയുടെ നേതൃത്വത്തില് തിരഞ്ഞെടുപ്പ് പ്രവര്ത്തനം നടത്തും. ബെംഗളൂരുവില് താമസിക്കുന്ന നാട്ടില് വോട്ടുള്ളവര്ക്കു കേരളത്തില് പോയി വോട്ടു ചെയ്യുവാന് വേണ്ട സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
സംസ്ഥാന ഭാരവാഹികളായ നന്ദകുമാര് കൂടത്തില്, ജോമോന് ജോര്ജ്, ഡാനി ജോണ്, ഷാജി ജോര്ജ്, നിജോമോന്, ടോമി ജോര്ജ്, ജസ്റ്റിന് ജെയിംസ്, മുഫലിഫ് പത്തായപ്പുരയില്, ഷാജു മാത്യു, രാധാകൃഷ്ണന്, മേഴ്സി, പോള്സണ്, ദീപക് നായര്, സുന്ദരേശന്, പ്രദീപ്, ജെഫിന്, ഷാജി പി ജോര്ജ്, ആകാശ് ബേബി, സുനില്, ഭാസ്കരന്, ബാബു പ്രമോദ്, സന്തോഷ് കുമാര് എന്നിവര് സംസാരിച്ചു.
<BR>
TAGS : KANNADA RAJYOTSAVA | KMC
പത്തനംതിട്ട: മൂഴിയാര് ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില് എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര് ആക്രമണക്കേസില് യൂട്യൂബര് കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില് പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില് വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്. അമിത് ചക്കാലക്കല് രേഖകള് ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…