ബെംഗളൂരു: ഇന്ദിരാനഗറിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ അഞ്ച് പേർക്ക് കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടമ്പ എന്നയാളാണ് പിടിയിലായത്. ഒരാഴ്ച മുമ്പാണ് ഇന്ദിരാനഗറിൽ ഇയാൾ അഞ്ച് പേരെ ആക്രമിച്ചത്. സീരിയൽ കില്ലർ ആണ് ഇതിന് പിന്നിലെന്ന് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പിന്നീട് പോലീസ് ഇത് തള്ളിയിരുന്നു. ഒരാഴ്ചയായി നഗരത്തിന്റെ പല ഭാഗങ്ങളിലായി കടമ്പ ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചതിന് കുടുംബത്തെയും പോലീസ് അറസ്റ്റ് ചെയ്തു. ഓൾഡ് ബിന്നമംഗല സ്വദേശികളായ കടമ്പയുടെ അച്ഛൻ സുരേഷ്, ജ്യേഷ്ഠൻ വിഷ്ണു, സഹോദരി സുഷ്മിത എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം. ഇന്ദിരാനഗർ നിവാസികളായ ജശ്വന്ത് പി. (19), മഹേഷ് സീതാപതി എസ് (23), ദീപക് കുമാർ വർമ്മ (24), തമ്മയ്യ (44), മറ്റൊരു ഓട്ടോ ഡ്രൈവർ എന്നിവരുടെ കഴുത്തിനും താടിയെല്ലിനുമാണ് കടമ്പ ആക്രമിച്ച് പരുക്കേൽപ്പിച്ചത്.
മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് കുടുംബാംഗങ്ങളുമായി നടന്ന വഴക്കാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കെതിരെ നഗരത്തിലെ മറ്റ് പോലീസ് സ്റ്റേഷനുകളിൽ ആറ് വ്യത്യസ്ത കേസുകൾ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്ന പ്രതിയെ പലതവണ പോലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.
TAGS: BENGALURU
SUMMARY: Indiranagar serial stabber hunted down, father, siblings arrested, too
ബെംഗളൂരു: കേരളസമാജം ദൂരവാണിനഗറിന് കീഴിലുള്ള ജൂബിലി പി യു കോളേജില്‍ വിപുലമായ ഓണോത്സവവും ഓണവിരുന്നുമൊരുക്കി. ഓണാഘോഷ പരിപാടി സമാജം പ്രസിഡന്റ്…
ശ്രീനഗര്‍: പഹല്‍ഗാം ആക്രമണത്തിന് ഭീകരര്‍ക്ക് ആയുധം നല്‍കി സഹായിച്ച ജമ്മു കശ്മീര്‍ സ്വദേശി അറസ്റ്റില്‍. മുഹമ്മദ് കഠാരിയ എന്നയാളെയാണ് ജമ്മു…
കൊച്ചി: സിപിഐ എം നേതാവ് കെ ജെ ഷൈനിനെതിരെ അപവാദ പ്രചാചരണം നടത്തിയ യൂടൂബർ കെ എം ഷാജഹാനെ അന്വേഷകസംഘം ചോദ്യം…
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…