ബെംഗളൂരു: ഇന്ദിര കാന്റീനുകളിൽ ഉപഭോക്താക്കൾക്ക് ഭക്ഷണം ഓർഡർ ചെയ്യുന്നതിനായി ഉടൻ ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കും. നഗരത്തിലെ ഇന്ദിരാ കാൻ്റീനുകൾ നവീകരിക്കുന്നതിൻ്റെ ഭാഗമായാണ് നടപടി.
ടാബിനേക്കാൾ വലുപ്പമുള്ള സ്ക്രീണിൽ ഭക്ഷണ മെനു എല്ലാവർക്കും വ്യക്തമായിരിക്കുമെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു. ഇതിൽ ഫേസ് റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ ഉൾപ്പെടുത്തും.
ഇന്ദിര കാന്റീൻ നടത്തിപ്പിൽ സുതാര്യത കൊണ്ടുവരികയും ഓർഡർ ചെയ്യുന്ന പ്രക്രിയ സുഗമമാക്കുകയും ചെയ്യുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകർ വികാസ് കിഷോർ പറഞ്ഞു.
നിലവിൽ, ക്യാൻ്റീനുകളിൽ പ്രതിദിനം എത്ര ഭക്ഷണം വിൽക്കുന്നു എന്നതിൻ്റെ കണക്ക് ബിബിഎംപിയുടെ പക്കലില്ല. ടച്ച് സ്‌ക്രീൻ മെനു ബോർഡുകൾ അവതരിപ്പിക്കുന്നതോടെ, പൗരസമിതിക്ക് ദൈനംദിന ബിസിനസ്സിൻ്റെ ഡാറ്റ ലഭിക്കും.
രാജരാജേശ്വരി നഗർ സോണിലെ മൂന്ന് കാൻ്റീനുകളിലാണ് ആദ്യം പദ്ധതി അവതരിപ്പിക്കുന്നത്. ബെംഗളൂരുവിലെ എട്ട് സോണുകളിലായി 170 കാൻ്റീനുകളിൽ ഈ സംവിധാനം സ്ഥാപിക്കാനാണ് ബിബിഎംപി പദ്ധതിയിടുന്നത്.
TAGS: BENGALURU | INDIRA CANTEEN
SUMMARY: BBMP to introduce touch screen menu board with face recognition feature for ordering food at Indira Canteens in Bengaluru
ബെംഗളൂരു: കുശാൽനഗറിനടുത്തുള്ള ഹെരൂർ ഹാരങ്കി കായലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഹെബ്ബെട്ടഗേരി ഗ്രാമത്തിലെ പാണ്ടിര…
തൃശ്ശൂര്‍: സാമൂഹിക മാധ്യമങ്ങളില്‍ കുടുംബ കൗണ്‍സലിംഗ്, മോട്ടിവേഷന്‍ ക്ലാസുകള്‍ നടത്തിവന്ന ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ…
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…