Categories: BENGALURU UPDATES

ഇന്ദിര കാന്റീനുകൾ ഹൈടെക്കാകുന്നു; ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ ഉടൻ

ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ദിരാ കാൻ്റീൻ ഹൈടെക്കാകുന്നു. കാൻ്റീനുകളിൽ ടച്ച് സ്ക്രീൻ ഫുഡ് കിയോസ്കുകൾ സ്ഥാപിക്കാനാണ് ബിബിഎംപിയുടെ പുതിയ നീക്കം. ഇതുവഴി ഉപയോക്താക്കൾക്ക് തിരക്കൊഴിവാക്കി സ്വയം ഭക്ഷണം ഓർഡർ ചെയ്യാനാകും.

അടുത്തിടെ പരീക്ഷണാടിസ്ഥാനത്തിൽ ആർആർ നഗറിലെ ഇന്ദിരാ കാന്റീനിൽ പദ്ധതി നടപ്പിലാക്കിയിരുന്നു. ഇത് വിജയം കണ്ടതോടെയാണ് നഗരത്തിലെ കൂടുതൽ കാൻ്റീനുകളിലേക്ക് കിയോസ്കുകൾ എത്തിക്കാൻ ബിബിഎംപി തീരുമാനിച്ചിരിക്കുന്നത്. ഇന്ദിരാ കാൻ്റീൻ മെനു പൂർണമായും ലഭ്യമാകുന്ന തരത്തിലാണ് കിയോസ്കുകൾ ഒരുക്കുക.

ഇതുവഴി ഉപയോക്താക്കൾക്ക് സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്യാനാകും. തുടർന്ന് ലഭ്യമാകുന്ന ടോക്കൺ ഉപയോഗിച്ചു ഭക്ഷണം വാങ്ങാം. കിയോസ്കുകളിൽ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതിക വിദ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ സംവിധാനം വളരെ ഫലപ്രദമാണെന്നും നഗരത്തിലെ എല്ലാ കാൻ്റീനുകളിലേക്കും കിയോസ്കുകൾ എത്തിക്കാനാണ് പദ്ധതിയെന്നും ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ (ആരോഗ്യം) സുരാൽകാർ വികാസ് കിഷോർ പറഞ്ഞു.

അതേസമയം ഇന്ദിരാ കാൻ്റീൻ ഉപയോക്താക്കളുടെ എണ്ണത്തിൽ ഈ വർഷം കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 2024 ഫെബ്രുവരിയിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 12 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

 

Savre Digital

Recent Posts

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്. കെങ്കേരിക്ക് സമീപത്തുള്ള ജ്ഞാന ഭാരതി ക്യാമ്പസിനുള്ളില്‍ ചൊവ്വാഴ്ച…

18 minutes ago

ട്രാക്ക് നിർമാണം: ആറ് ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: സൗത്ത് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലെ പാതകളില്‍ ട്രാക്ക് നിർമാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ആറ് ട്രെയിനുകൾ…

48 minutes ago

‘ആധാര്‍ പൗരത്വത്തിനുള്ള നിര്‍ണായക തെളിവായി കണക്കാക്കാനാകില്ല’; തിരഞ്ഞെടുപ്പ് കമ്മീഷനെ ശരിവെച്ച്‌ സുപ്രീംകോടതി

ഡല്‍ഹി: ആധാര്‍ കാര്‍ഡ് പൗരത്വത്തിൻ്റെ നിർണായക തെളിവായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രീം കോടതിയുടെ…

2 hours ago

കുഞ്ഞുങ്ങള്‍ പറന്നു രസിക്കട്ടെ വര്‍ണ പൂമ്പാറ്റകളായി; ആഘോഷ ദിനങ്ങളില്‍ ഇനി യൂണിഫോം നിര്‍ബന്ധമില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ ആഘോഷ ദിനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് യൂണിഫോം നിർബന്ധമാക്കില്ലെന്ന് പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടി. ആഘോഷവേളകളില്‍ കുഞ്ഞുങ്ങള്‍ വർണ പൂമ്പാറ്റകളായി…

2 hours ago

നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ റിപ്പോർട്ട് തേടി ഹൈക്കോടതി. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാർ ആണ്…

3 hours ago

കോഴിക്കോട്ടെ സഹോദരിമാരുടെ കൊലപാതകം; മൃതദേഹം പ്രതി പ്രമോദിന്‍റേത് തന്നെയെന്ന് സ്ഥിരീകരണം

കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടു താഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ…

4 hours ago