ബെംഗളൂരു: ഇന്ധനം കുറഞ്ഞതോടെ ഇൻഡിഗോ വിമാനം അടിയന്തിരമായി ബെംഗളൂരുവിൽ ലാൻഡ് ചെയ്തു. ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പറന്ന വിമാനമാണ് ഇന്ധനം കുറഞ്ഞതിനാൽ തിരികെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) അടിയന്തര ലാൻഡിംഗ് നടത്തിയത്.
ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6ഇ 6168, രാത്രി 7.45 ഓടെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു. ഗോവയിലെ മോശം കാലാവസ്ഥയെ തുടർന്നും ഇന്ധനം കുറഞ്ഞതോടെയുമാണ് തീരുമാനം.
ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ വൈകുന്നേരം 6.45 ഓടെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. പിന്നീട് ഇന്ധനം വീണ്ടും നിറച്ച ശേഷം രാത്രി 11 മണിയോടെയാണ് വിമാനം യാത്ര പുനസ്ഥാപിച്ചത്. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തി.
TAGS: BENGALURU | INDIGO
SUMMARY: IndiGo flight makes emergency landing in Bengaluru due to no fuel
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…