Categories: TOP NEWS

ഇന്ന് രാത്രി ഒരുമണിക്കൂര്‍ വൈദ്യുതിവിളക്കുകള്‍ ഓഫ് ചെയ്യാൻ അഭ്യര്‍ഥിച്ച്‌ കെഎസ്‌ഇബി

ഭൗമ മണിക്കൂറായി ആചരിക്കുന്ന ഇന്ന് രാത്രി എട്ടര മുതല്‍ ഒമ്പതര വരെ അത്യാവശ്യമല്ലാത്ത എല്ലാ വൈദ്യുതി വിളക്കുകളും ഉപകരണങ്ങളും ഓഫ് ചെയ്യണമെന്ന് കെഎസ്‌ഇബി. ആഗോളതാപനത്തില്‍ നിന്നും കാലാവസ്ഥാ വ്യതിയാനത്തില്‍ നിന്നും രക്ഷിക്കാനുള്ള ആഗോള സംരംഭത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് കെഎസ്‌ഇബി ഫേസ്ബുക്കിലൂടെ അഭ്യര്‍ഥിച്ചു.

‘ഭൂമിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചര്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 190ല്‍പ്പരം ലോകരാഷ്ട്രങ്ങള്‍ സാധാരണയായി എല്ലാ വര്‍ഷവും മാര്‍ച്ച്‌ മാസത്തിലെ അവസാനത്തെ ശനിയാഴ്ച ഒരു മണിക്കൂര്‍ പ്രതീകാത്മകമായി വൈദ്യുതി വിളക്കുകള്‍ അണച്ച്‌ പങ്കുചേരുന്നു.

ഇത്തവണ മാര്‍ച്ച്‌ 23 ന് ഭൗമ മണിക്കൂര്‍ ആചരിക്കാനാണ് ആഹ്വാനം. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയരുന്ന ഈ കാലഘട്ടത്തില്‍ ഭൗമ മണിക്കൂര്‍ ആചരണത്തിന് വലിയ പ്രസക്തിയുണ്ട്.’- കെഎസ്‌ഇബി കുറിച്ചു.

The post ഇന്ന് രാത്രി ഒരുമണിക്കൂര്‍ വൈദ്യുതിവിളക്കുകള്‍ ഓഫ് ചെയ്യാൻ അഭ്യര്‍ഥിച്ച്‌ കെഎസ്‌ഇബി appeared first on News Bengaluru.

Savre Digital

Recent Posts

ക്വട്ടേഷൻ നടന്നെങ്കില്‍ ഗൂഢാലോചന ഉണ്ടാകുമല്ലോ?; ഗൂഢാലോചന തെളിയണമെന്ന് പ്രതികരിച്ച്‌ പ്രേംകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയില്‍ പ്രതികരിച്ച്‌ ചലചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ. കേസില്‍ ഗൂഢാലോചന വ്യക്തമായി തെളിയിക്കപ്പെടുകയും…

1 hour ago

ഗുജറാത്തില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; ഒരാളെ കാണാതായി

അഹമ്മദാബാദ്: ഗുജറാത്തിലെ വല്‍സാദ് ജില്ലയില്‍ ഔറംഗ് നദിക്കു കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്ന് അപകടം. അഞ്ച് തൊഴിലാളികള്‍ക്ക് പരുക്കേല്‍ക്കുകയും ഒരാളെ…

2 hours ago

ശബരിമലയില്‍ വൻ ഭക്തജനത്തിരക്ക് തുടരുന്നു; മണ്ഡലപൂജയ്ക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ഇന്നും വൻ ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 12 മണി വരെ 45,875 പേരാണ് ദർശനം പൂർത്തിയാക്കിയത്. ഒരു…

2 hours ago

ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

കാസറഗോഡ്: കാസറഗോഡ് യുവതിയെ ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാസറഗോഡ് ഉപ്പള സോങ്കാലില്‍ ആയിരുന്നു സംഭവം. കൊടങ്കൈ റോഡിലെ മൊയ്തീൻ…

3 hours ago

നടിയെ ആക്രമിച്ച കേസ്; എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പള്‍സര്‍ സുനിയടക്കം ആറ് പേര്‍ക്കും ശിക്ഷ വിധിച്ച്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…

4 hours ago

ഇൻഡിഗോ പ്രതിസന്ധി: നാല് ഡിജിസിഎ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കു പിന്നാലെ വ്യോമയാന ഡയറക്ടറേറ്റ് ജനറലിലെ 4 ഉന്നത ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം,…

5 hours ago