Categories: KARNATAKA

ഇരുപതുകാരിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബെംഗളൂരു: വീട്ടിൽ ഉറങ്ങിക്കിടന്ന 20-കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. ഹുബ്ബള്ളി സ്വദേശിനി അഞ്ജലി കൊലക്കേസ് പ്രതി വിശ്വ എന്ന ഗിരീഷ് (22) ആണ് പിടിയിലായത്. ബെംഗളൂരുവിൽ നിന്നും ഗോവയിലെത്തി അവിടെ നിന്നും മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ ട്രെയിനിൽ വെച്ചാണ് പ്രതി പിടിയിലായത്. പോലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതിയുടെ തലയിലും മുഖത്തുമെല്ലാം സാരമായ പരുക്കുകളുണ്ട്. ഇതേത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഹുബ്ബള്ളി പോലീസ് കമ്മീഷണര്‍ രേണുക സുകുമാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്നു എന്നും, യുവതി തന്നെ ബ്ലോക്ക് ചെയ്തതിനെത്തുടര്‍ന്നുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നുമാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇത് വിശ്വാസത്തിലെടുത്തിട്ടില്ലെന്ന് കമ്മീഷണര്‍ രേണുക സുകുമാര്‍ സൂചിപ്പിച്ചു. അതേസമയം പ്രതി ഗിരീഷ് സ്ഥിരം കുറ്റവാളിയാണെന്നാണ് പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. പെണ്‍കുട്ടികളെ സ്വാധീനിച്ച് കവര്‍ച്ച ചെയ്യലാണ് പ്രതിയുടെ പതിവു പരിപാടി. മദ്യത്തിന് അടിമയായ പ്രതി, ബൈക്ക് മോഷണ സംഘത്തില്‍ ഉള്‍പ്പെട്ട ആളാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എളുപ്പം കബളിപ്പിക്കാവുന്ന യുവതികളെ കണ്ടെത്തി പ്രണയിക്കും. തുടര്‍ന്ന് സ്വര്‍ണം, വെള്ളി ആഭരണങ്ങളും പണവും അടിച്ചുമാറ്റുകയാണ് ചെയ്തിരുന്നത്.

എന്നാല്‍ ഹുബ്ബള്ളിയിൽ കൊല്ലപ്പെട്ട അഞ്ജലി പ്രതിയുടെ വലയില്‍ വീണിരുന്നില്ല. വീട്ടുകാര്‍ അറിയാതെ മൈസൂരുവിലേക്ക് പോകാമെന്ന നിര്‍ദേശവും 20-കാരി നിരസിച്ചു. ഇതോടെ കവര്‍ച്ചാശ്രമം പാളുമെന്ന് തോന്നിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

പ്രതിയുടെ ഭീഷണി ചൂണ്ടിക്കാട്ടി അഞ്ജലി ബണ്ടിഗേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി സ്വീകരിക്കാതെ മടക്കി അയക്കുകയായിരുന്നു എന്നാണ് ആരോപണം. സംഭവം വിവാദമായതോടെ ബണ്ടിഗേരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചന്ദ്രപ്പ ചിക്കോഡി, വനിതാ കോണ്‍സ്റ്റബിള്‍ രേഖ ഹാവറെഡ്ഡി എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. ജോലിയില്‍ കൃത്യവിലോപം കാണിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

Savre Digital

Recent Posts

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ കായികതാരങ്ങൾക്ക് അവസരം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ സ്‌പോർട്‌സ് ക്വോട്ടയിൽ കോൺസ്‌റ്റബിൾ ജനറൽ ഡ്യൂട്ടി (ഗ്രൂപ്പ് സി…

2 minutes ago

കുളിപ്പിക്കുന്നതിനിടെ കിണറ്റിൽ വീണു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

കണ്ണൂർ: കുളിപ്പിക്കുന്നതിനിടെ രണ്ടു മാസം പ്രായമായ കുട്ടി കിണറ്റിൽ വീണു മരിച്ചു. തളിപ്പറമ്പ് കുറുമാത്തൂർ പൊക്കുണ്ട് ജാബിർ–മുബഷിറ ദമ്പതികളുടെ മകൻ…

14 minutes ago

കൈരളി വെൽഫെയർ അസോസിയേഷൻ ഗുരുവന്ദനം

ബെംഗളൂരു: കൈരളി വെൽഫെയർ അസോസിയേഷൻ (കെ.ഡബ്ല്യു.എ) ഗുരുവന്ദനം പുരസ്കാരങ്ങൾ വിതരണം ചെയ്തു. 75 വയസ്സിനു മുകളിലുള്ള മുതിർന്ന അംഗങ്ങൾക്ക് അധ്യാപന…

19 minutes ago

എം.ടി. സ്മൃതി സംഘടിപ്പിച്ചു

ബെംഗളൂരു: കേരളസമാജം നോർത്ത് വെസ്റ്റ് കലാസാഹിത്യവിഭാഗം എം.ടി. സ്മൃതി സംഘടിപ്പിച്ചു. മലയാള സാഹിത്യകാരന്മാരിൽ ഏറ്റവും ജനപ്രീതി നേടിയ ചെറുകഥാകൃത്തും, നോവലിസ്റ്റും…

31 minutes ago

പഴം തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം; വയോധികന് ദാരുണാന്ത്യം

കണ്ണൂര്‍: പഴം തൊണ്ടയിൽ കുടുങ്ങി 62കാരൻ മരിച്ചു. ചക്കരക്കലിൽ ആണ് സംഭവം. കാപ്പാട് പെരിങ്ങളായി കുടക്കര ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം…

37 minutes ago

കോഴിക്കോട് ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായെന്ന് നാട്ടുകാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നേരിയ ഭൂചനം അനുഭവപ്പെട്ടെന്ന് നാട്ടുകാർ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ മുതുകാടാണ് വൈകിട്ട് 4.45ന് ഭൂചലനം ഉണ്ടായത്. വൈകിട്ട്…

50 minutes ago