ബെംഗളൂരു: ഇരുമ്പ് പൈപ്പുകളുമായി പോയ ഒരു ലോറി ദേശീയപാതയിൽ മറിഞ്ഞ് അപകടം. ബെംഗളൂരു – നെലമംഗല റൂട്ടിൽ ബുഡിഹാൾ ഗേറ്റിന് സമീപം തിങ്കളാഴ്ച പുലർച്ചെയാണ് സംഭാവമുണ്ടായത്. പൈപ്പുകൾ റോഡിൽ മുഴുവൻ ചിതറിപ്പോയതോടെ റൂട്ടിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
ലോറി ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ പശ്ചാത്തലത്തിൽ തുമകുരു -ബെംഗളൂരു ദേശീയ പാതയിലും ഗതാഗതക്കുരുക്കിന് അനുഭവപ്പെട്ടു. പിന്നീട് ട്രാഫിക് പോലീസ് എക്‌സ്‌കവേറ്റർമാരുടെ സഹായത്തോടെ പൈപ്പുകൾ നീക്കം ചെയ്യുകയും ഗതാഗതം പുനസ്ഥാപിക്കുകയുമായിരുന്നു.
TAGS: BENGALURU | ACCIDENT
SUMMARY: Lorry laden with pipes overturns near Nelamangala, traffic hit on highway
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…
തൃശൂർ: കോണ്‍ഗ്രസ് നേതാവും മുൻ എംഎല്‍എയുമായ അനില്‍ അക്കരക്കെതിരേ പോലീസ് കേസെടുത്തു. സഞ്ചാര സൗകര‍്യം തടഞ്ഞെന്ന് ആരോപിച്ച് തൃശൂർ കുന്നംകുളം…
കൊച്ചി: പുരാവസ്തു തട്ടിപ്പുകേസിലെ മുഖ്യപ്രതി മോന്‍സണ്‍ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വാടക വീട്ടില്‍ മോഷണം. ഏകദേശം 20 കോടി രൂപ…
കൊല്ലം: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികർ ഉള്‍പ്പടെ ഏഴ് പേർക്ക് കടിയേറ്റു. അഞ്ചല്‍ ചന്തമുക്ക് ഭാഗത്താണ് സംഭവം. പ്രദേശത്ത് തെരുവുനായ ശല്യം…
കൊച്ചി: സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ വില്ലൻ വേഷത്തില്‍ എത്തുന്നു.…