കാസറഗോഡ് ബേക്കലില്‍ മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി. അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. മകൻ പ്രമോദിനെ (37) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ്, അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പോലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയെങ്കിലും ആ സമയത്ത് പ്രമോദ് അവിടെനിന്ന് മാറിനിൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീണ്ടും വീട്ടിലെത്തിയ പ്രമോദ്, അപ്പുക്കുഞ്ഞിയെ അക്രമിക്കുകയായിരുന്നു. നേരത്തേ മർദിച്ച അതേ ഇരുമ്പുവടി കൊണ്ടാണ് കൃത്യം നടത്തിയത്. രണ്ടുമാസം മുമ്പാണ് ഗൾഫിലായിരുന്ന പ്രമോദ് നാട്ടിലെത്തിയത്
ഭാര്യ സുജാത. മറ്റ് മക്കൾ അജിത്ത്, റീത്ത, റീന. മരുമക്കൾ പ്രവിത, ജിതിൻ, മധു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
The post ഇരുമ്പ് വടികൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു appeared first on News Bengaluru.
Powered by WPeMatico
തിരുവനന്തപുരം: റാപ്പര്‍ വേടനെതിരെ ബലാത്സംഗ കേസ്. യുവ ഡോക്ടറുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ തൃക്കാക്കര…
കൊല്ലം: വീട്ടുകാരുടെ എതിര്‍പ്പിനെ മറികടന്ന് ആണ്‍സുഹൃത്തിന്റെ കൂടെ താമസം തുടങ്ങിയ യുവതിയെ യുവാവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കാരാളികോണത്ത്…
ചെന്നൈ: ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിലെ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടം അട്ടിമറി എന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷ കമ്മീഷണർ അന്തിമ റിപ്പോർട്ട്…
ബെംഗളൂരു: തുമക്കൂരുവിൽ പുലികളുടെ ആക്രമണത്തിൽ 5 ഗ്രാമീണർക്ക് പരുക്ക്. തുരുവെക്കെരെ താലൂക്കിലെ തബ്ബഘട്ടെ ഹോബ്ലി ഗ്രാമത്തിലാണ് സംഭവം. ഫാമിലെ തൊഴിലാളികളാണ്…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. 18 വരെ നീണ്ടു നിൽക്കുന്ന മേളയിൽ…
ബെംഗളൂരു: അവധിക്കാല യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ദക്ഷിണ-പശ്ചിമ റെയിൽവേ.…