Categories: KERALATOP NEWS

ഇരുമ്പ് വടികൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു

കാസറഗോഡ് ബേക്കലില്‍ മകൻ അച്ഛനെ ഇരുമ്പ് വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പള്ളിക്കര സെന്റ് മേരീസ് സ്കൂളിന് സമീപത്തെ പി. അപ്പക്കുഞ്ഞിയാണ് (65) മരിച്ചത്. മകൻ പ്രമോദിനെ (37) ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച വൈകീട്ട് വീടിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്ന പ്രതി ആക്രമിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടുദിവസമായി കുടുംബത്തില്‍ വഴക്കുണ്ടായിരുന്നു. ഞായറാഴ്ച ഇരുമ്പുവടികൊണ്ട് പ്രമോദ്, അപ്പുക്കുഞ്ഞിയെ മര്‍ദിച്ചിരുന്നു. സാരമായി പരിക്കേറ്റ അപ്പുക്കുഞ്ഞിയുടെ തലയ്ക്ക് പതിനഞ്ചോളം സ്റ്റിച്ച് ഇടേണ്ടിയും വന്നിരുന്നു. ഇതിന് പിന്നാലെ പോലീസ് പ്രമോദിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് പോലീസ് വീട്ടിലെത്തിയെങ്കിലും ആ സമയത്ത് പ്രമോദ് അവിടെനിന്ന് മാറിനിൽക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം വീണ്ടും വീട്ടിലെത്തിയ പ്രമോദ്, അപ്പുക്കുഞ്ഞിയെ അക്രമിക്കുകയായിരുന്നു. നേരത്തേ മർദിച്ച അതേ ഇരുമ്പുവടി കൊണ്ടാണ് കൃത്യം നടത്തിയത്. രണ്ടുമാസം മുമ്പാണ് ഗൾഫിലായിരുന്ന പ്രമോദ് നാട്ടിലെത്തിയത്

ഭാര്യ സുജാത. മറ്റ് മക്കൾ അജിത്ത്, റീത്ത, റീന. മരുമക്കൾ പ്രവിത, ജിതിൻ, മധു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

 

The post ഇരുമ്പ് വടികൊണ്ട് മകൻ അച്ഛനെ അടിച്ചുകൊന്നു appeared first on News Bengaluru.

Powered by WPeMatico

Savre Digital

Recent Posts

വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

വയനാട്: വയനാട് തുരങ്കപാത നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി ഹർജി നല്‍കിയിരുന്നു. ഈ…

22 minutes ago

നാഷണല്‍ ഹെറാള്‍ഡ് കേസ്; സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും ആശ്വാസം

ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ഡല്‍ഹി കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം…

1 hour ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ റെക്കോര്‍ഡുകള്‍ ഭേദിച്ച്‌ 90,000 കടന്ന് കുതിച്ച സ്വര്‍ണവിലയില്‍ ഇടിവ്. ഉടന്‍ തന്നെ ഒരു ലക്ഷവും കടന്നു കുതിക്കുമെന്ന്…

2 hours ago

സരോവരത്ത് കണ്ടെത്തിയ മൃതദേഹം വിജിലിന്‍റേത് തന്നെ; സ്ഥിരീകരിച്ചത് ഡിഎൻഎ പരിശോധനയില്‍

കോഴിക്കോട്: സരോവരം പാർക്കിന് സമീപം ചതുപ്പില്‍ കണ്ടെത്തിയ മൃതദേഹം വെസ്റ്റ്ഹില്‍ സ്വദേശി വിജിലിന്റേതെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിജിലിന്റേതെന്ന്…

3 hours ago

യുവതിയെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം വേങ്ങരയില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചേറൂര്‍ മിനി കാപ്പ് സ്വദേശി നിസാറിന്റെ…

4 hours ago

എംഎംഎ നേതൃത്വ ക്യാമ്പ്

ബെംഗളൂരു: സാമൂഹിക പ്രവർത്തനം സമാനതകളില്ലാത്ത നന്മയാണെന്നും അത് ആത്മപ്രശംസക്ക് വേണ്ടിയാവരുതെന്നും മലബാർ മുസ്ലിം അസോസിയേഷൻ പ്രസിഡണ്ട് ഡോ. എൻ.എ. മുഹമ്മദ്…

4 hours ago