ഇറാനിലെ ബന്ദര്‍ അബ്ബാസിലെ ഷാഹിദ് രാജി തുറമുഖത്തുണ്ടായ തീപിടുത്തത്തില്‍ മരണസംഖ്യ 18 ആയി ഉയർന്നു. ആകെ 750 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ ഇറാന്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. രാസവസ്തുക്കള്‍ നിറച്ച കണ്ടെയ്‌നറാണ് സ്‌ഫോടനത്തിന്റെ ഉറവിടമെന്നാണ് പ്രാഥമിക നിഗമനം. ഇറാനും അമേരിക്കയും തമ്മില്‍ ഒമാനില്‍ മൂന്നാംഘട്ട ആണവചര്‍ച്ചകള്‍ നടക്കുന്നതിനിടെ ആണ് സ്ഫോടനമുണ്ടായത്.
സ്‌ഫോടനം നടന്നതിന് ഒരു കിലോമീറ്റര്‍ പരിധിയില്‍ കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതുവരെ തീയണയ്ക്കാനായിട്ടില്ല. ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. തുറമുഖ പ്രദേശത്തെ നിരവധി കെട്ടിടങ്ങള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ ദുഖം രേഖപ്പെടുത്തിയ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെസ്‌കിയാന്‍ ആഭ്യന്തര മന്ത്രിയോട് സംഭവ സ്ഥലം സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
TAGS: WORLD | BLAST
SUMMARY: Death toll Rises to 18 in iran port blast
കോട്ടയം: ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്. സ്ഫോടക വസ്തു വയറ്റില്‍…
കോട്ടയം: വൈക്കത്തിനടുത്ത് ചെമ്പിൽ ഓടികൊണ്ടിരുന്ന കാറിനു തീപിടിച്ച് അപകടം. വൈക്കം ടിവി പുരം സ്വദേശികള്‍ സഞ്ചരിച്ച കാറാണ് കത്തിയത്. കാറില്‍ നിന്നും…
തൃശൂർ: വ്യാജ വോട്ടർ പട്ടിക വിവാദത്തിലെ പ്രതിഷേധത്തിനിടെ കേന്ദ്രമ ന്തി സുരേഷ് ഗോപിയുടെ ഓഫീസ് ബോർഡി ൽ കരി ഓയിൽ…
മലപ്പുറം: മലപ്പുറം പാണ്ടിക്കാട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയതായി പരാതി. പട്ടിപ്പറമ്പത്ത് ഷമീറിനെയാണ് ഇന്നലെ രാത്രി എട്ടുമണിയോടെ തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടാകാം…
ബെംഗളൂരു: ബാംഗ്ലൂർ ക്രിസ്‌ത്യൻ റൈറ്റേഴ്‌സ് ട്രസ്‌റ്റിൻ്റെ നേതൃത്വ ത്തിൽ സാഹിത്യ സംവാദം 17നു രാവിലെ 10.30നു കോർപറേഷൻ സർക്കിളിലെ ഹോട്ടൽ…
മലപ്പുറം: കോട്ടക്കലില്‍ ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടില്‍ ചരക്ക് ലോറിക്ക് പുറകില്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തില്‍ മിനി ലോറി ഡ്രൈവര്‍ മരിച്ചു.…