Categories: TOP NEWSWORLD

ഇറാൻ തുറമുഖ സ്‌ഫോടനം; മരണസംഖ്യ 14 ആയി ഉയർന്നു, 750ലേറെപ്പേർക്ക് പരുക്കേറ്റു

ടെഹ്‌റാൻ: ഇറാനിലെ പ്രധാന തുറമുഖമായ ബന്ദർ അബ്ബാസിലുണ്ടായ അതിശക്തമായ സ്ഫോടനത്തിൽ മരണസംഖ്യ 14 ആയി ഉയർന്നു. 750ലേറെപ്പേർക്ക് പരുക്കേറ്റു. ഇന്നലെ രാവിലെയായിരുന്നു സംഭവം. തുറമുഖത്തെ ഒരു കണ്ടെയ്നറിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിൽ നിന്നുണ്ടായ തീ മറ്റു കണ്ടെയ്നറുകളിലേക്ക് പടരുകയും വൻ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. പരുക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞാണ് സ്ഫോടനം നടന്നത്.

അതേസമയം പൊട്ടിത്തെറിയുടെ കാരണം അധികൃതർ പുറത്തുവിട്ടിട്ടില്ല. ഏതെങ്കിലും തരത്തിലെ ആക്രമണമാണോയെന്നതിലും വ്യക്തതയില്ല. ഇറാനിയൻ മിസൈലുകൾക്ക് വേണ്ടിയുള്ള ഖര ഇന്ധനം കണ്ടെയ്നറുകളിൽ ഉണ്ടായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇവ അശ്രദ്ധമായി കൈകാര്യം ചെയ്തതാണ് അപകടത്തിലേക്ക് നയിച്ചെതെന്നും പറയപ്പെടുന്നു.

കഴിഞ്ഞ മാർച്ചിൽ ചൈനയിൽ നിന്ന് സോഡിയം പെർക്ലോറേറ്റ് റോക്കറ്റ് ഇന്ധനം തുറമുഖത്ത് എത്തിച്ചിരുന്നുവെന്ന് സ്വകാര്യ സുരക്ഷാ ഏജൻസിയായ ആംബ്രേ വ്യക്തമാക്കി. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാനായുള്ള ഖര ഇന്ധനം കയറ്റി അയച്ചത് തെറ്റായി കൈകാര്യം ചെയ്തതാണ് തീപിടുത്തത്തിന് കാരണമെന്നാണ് ആംബ്രേ റിപ്പോർട്ട് ചെയ്യുന്നത്.

ഇറാനിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖമാണ് ഷാഹിദ് രജായി. ഹോർമോസ്ഗാൻ പ്രവിശ്യയിലുള്ള ഷാഹിദ് രാജായി തുറമുഖം, ടെഹ്‌റാനിൽ നിന്ന് ഏകദേശം 1,050 കിലോമീറ്റർ തെക്കുകിഴക്കായി ഹോർമുസ് കടലിടുക്കിലാണ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ 20 ശതമാനവം എണ്ണ വ്യാപാരത്തിനും സുപ്രധാനമായ പാതയാണിത്.
<br>

TAGS : IRAN PORT EXPLOSION
SUMMARY :  Iran port explosion: Death toll rises to 14, over 750 injured

Savre Digital

Recent Posts

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്റ്റിസായേക്കും

ന്യൂഡല്‍ഹി:  ജസ്റ്റിസ് സൂര്യകാന്ത് സുപ്രീംകോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസാകുമെന്ന് സൂചന. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ പിന്‍ഗാമിയായി ജസ്റ്റിസ്…

14 minutes ago

കേസ് തള്ളണമെന്ന യെദ്യൂരപ്പയുടെ ഹർജിയില്‍ വിധി പറയാൻ മാറ്റി

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ ബി.എസ്. യെദ്യൂരപ്പയുടെ പേരിലുള്ള പോക്സോ കേസ് തള്ളണമെന്ന ഹർജിയില്‍ കർണാടക…

26 minutes ago

സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തകസംഗമം

ബെംഗളൂരു: സമസ്ത ബെംഗളൂരു കോഡിനേഷൻ കമ്മിറ്റി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. അടുത്ത ഫെബ്രുവരി നാലു മുതൽ എട്ടുവരെ കാസർകോട് കുനിയയിൽ…

45 minutes ago

ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ദീപാവലി ആഘോഷത്തിനിടയിൽ നടത്താൻ പദ്ധതിയിട്ട വൻ ഭീകരാക്രമണം തടഞ്ഞ് ഡൽഹി പോലീസ്. തെക്കൻ ഡൽഹിയിലെ ഒരു പ്രമുഖ…

9 hours ago

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ നിയമംലംഘിച്ച് ബൈക്ക് ഓടിച്ച സംഭവം; 3 പേർ പിടിയിൽ

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സന്ദര്‍ശനത്തിനിടെ പാലായിലൂടെ അലക്ഷ്യമായി ബൈക്ക് ഓടിച്ച സംഭവത്തില്‍ ബൈക്ക് യാത്രികരെയും ബൈക്കും പാലാ പോലീസ്…

10 hours ago

കേരളത്തിൽ അതിശക്തമായ മഴ വരുന്നു; ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ വരുന്നു. തെക്കു കിഴക്കൻ അറബിക്കടലിൽ തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നു. ഈ തീവ്രന്യൂനമർദം 24 മണിക്കൂറിനുള്ളിൽ…

11 hours ago