തൃശൂര്‍: ഇറാന്‍ പിടിച്ചെടുത്ത ഇസ്രായേല്‍ പൗരന്റെ ഉടമസ്ഥതയിലുളള എം എസ് സി ഏരീസ് എന്ന ചരക്ക് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശികളും വാഴൂരില്‍ താമസക്കാരുമായ പുതുമന വീട്ടില്‍ ബിജു എബ്രഹാമിന്റെയും ബീനയുടെയും മകള്‍ ആന്റസ ജോസഫ് (21) ആണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ശനിയാഴ്ചയാണ് ആന്റസയുടെ കുടുംബം കൊടുങ്ങൂരിലെ കാപ്പുകാട്ടുള്ള വീട്ടിലേക്ക് താമസമാക്കിയത്. അടുത്ത ദിവസം ആന്റസ എത്താനിരിക്കെയാണ് കുടുംബം വിവരമറിഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസും നോര്‍ക്ക അധികൃതരും ബന്ധപ്പെടുകയും നടപടികള്‍ സ്വീകരിച്ചു വരുന്നതായി അറിയിക്കുകയും ചെയ്തതായി പിതാവ് ബിജു എബ്രഹാം പറഞ്ഞു. ഒരു വര്‍ഷം മുമ്പാണ് ആന്റസ മുംബൈയിലെ എം എസ് സി ഷിപ്പിംഗ് കമ്പനിയില്‍ ജോലിക്ക് പ്രവേശിച്ചത്. മകള്‍ സുരക്ഷിതയാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും കമ്പനി അധികൃതര്‍ വിളിച്ചറിയിച്ചതായി ബിജു എബ്രഹാം പറഞ്ഞു.
കോഴിക്കോട് രാമനാട്ടുകര സ്വദേശി ശ്യാംനാഥ് തേലംപറമ്പത്ത്, പാലക്കാട് കേരളശ്ശേരി വടശ്ശേരി സ്വദേശിയായ സുമേഷ്, വയനാട് കാട്ടിക്കുളം പാല്‍വെളിച്ചം സ്വദേശി പി വി ധനേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റ് മലയാളികള്‍. ഇവരുടെ മോചനം ഉടന്‍ സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
The post ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഒരു മലയാളി യുവതിയും appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…