ബെംഗളൂരു: ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ഡിവൈഡറിൽ ഇടിച്ച് രണ്ട് മരണം. വ്യാഴാഴ്ച പുലർച്ചെ ദേവിനഗർ ബസ് സ്റ്റോപ്പിന് സമീപമുള്ള ഔട്ടർ റിംഗ് റോഡിലാണ് അപകടം. മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എന്നാൽ ഇവരിൽ ഒരാളുടെ പക്കൽ നിന്നും മൂർച്ചയേറിയ ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബിഇഎൽ സർക്കിളിൽ നിന്ന് ഹെബ്ബാളിലേക്ക് പോകുകയായിരുന്ന റോഡിൽ വെച്ചാണ് സ്കൂട്ടർ അപകടത്തിൽ പെട്ടത്. ഇരുവരും മദ്യപിച്ചിരുന്നതായാണ് പോലീസിന്റെ നിഗമനം. വാഹനം നിയന്ത്രണം വിട്ട് റോഡിൻ്റെ ഡിവൈഡറിൽ ഇടിച്ചതാകാമെന്നും പോലീസ് പറഞ്ഞു. ഹെബ്ബാൾ ട്രാഫിക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ബാപ്റ്റിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
TAGS: BENGALURU | ACCIDENT
SUMMARY: Two dead after electric scooter crashes into divider
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്റെ കാലാവധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. 2026 മെയ് 30 വരെ…
ന്യൂഡല്‍ഹി: സിപിഐ ദേശീയ ജനറൽ സെക്രട്ടറിയായി ഡി. രാജ തുടരും പ്രായപരിധിയിൽ ഇളവ് നൽകാൻ ധാരണയായി. ഡി.രാജയ്ക്ക് മാത്രം ഇളവെന്ന്…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്…
ബെംഗളൂരു : വിവാഹവാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ബെംഗളൂരുവിൽ മലയാളി ക്രിക്കറ്റ് കോച്ചിനെതിരെ പോലീസ് കേസെടുത്തു. ഗൊട്ടിഗെരെയിലെ സ്വകാര്യ…