ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്ക് സമീപം കണ്ടെത്തിയ പുള്ളിപ്പുലിയെ പിടികൂടാൻ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. ചൊവ്വാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിയിലെ ടോൾ പ്ലാസയ്ക്ക് സമീപം പുലിയെ കണ്ടത്. ഇവിടെ സ്ഥാപിച്ച സിസിടിവി കാമറയിലാണ് ഫ്ലൈഓവർ കടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് പുലിയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ടാസ്ക് ഫോഴ്‌സ് രൂപീകരിക്കുകയായിരുന്നു.
ടോൾ പ്ലാസയ്ക്ക് സമീപമുള്ള നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ ഗ്രൗണ്ടിലേക്ക് പുലി പ്രവേശിച്ചതായി ടാസ്‌ക് ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏകദേശം 3-4 വയസ്സ് പ്രായമുള്ള ആൺ പുള്ളിപ്പുലിയാണിത്. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് രക്ഷെപ്പെട്ട പുലി ആണിതെന്നും സംശയമുണ്ട്. പ്രദേശത്ത് നടത്തിയ കോമ്പിംഗ് ഓപ്പറേഷനിൽ പുലിയെ വീണ്ടും കണ്ടെത്തിയിട്ടില്ല. ഇക്കാരണത്താൽ തന്നെ പുലി കാട്ടിലേക്ക് മടങ്ങിയതായും സംശയിക്കുന്നുണ്ടെന്ന് ടാസ്ക് ഫോഴ്സ് പറഞ്ഞു. എന്നിരുന്നാലും പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും, രാത്രികാലങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങരുതെന്നും ടാസ്ക് ഫോഴ്‌സ് നിർദേശിച്ചു.
TAGS: BENGALURU | LEOPARD
SUMMARY: Task force formed to catch leopard found near electronic city
കറാച്ചി: പഹല്‍ഗാമിലെ പാക് ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ സിന്ധു നദീജല കരാര്‍ റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യക്കുള്ള വ്യോമപാത അടച്ച നടപടിയില്‍…
ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ എസ് ഗീത (23) ആണ് മരിച്ചത്. ഗീതയുടെ…
പാലക്കാട്: ആലത്തൂരിൽ ,മാല മോഷണത്തിന് സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. എയ്ഡഡ് സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് സമ്പത്ത് ആണ് പിടിയിലായത്. തൊഴിലുറപ്പ്…
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു. കര്‍ണാടക മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാണ് നോട്ടീസ്…
ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മൂന്ന് പുതിയ വന്ദേ ഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി…
തിരുവനന്തപുരം: നിർമാതാക്കളുടെ സംഘടനയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്‍കിയ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട് വലിയ…