Categories: TOP NEWS

ഇല്ലിക്കല്‍കല്ലില്‍ കടന്നല്‍ ആക്രമണം: 20 വിനോദ സഞ്ചാരികള്‍ ആശുപത്രിയില്‍

ഈരാറ്റുപേട്ട : ടൂറിസ്റ്റ് കേന്ദ്രമായ തലനാട് ഇല്ലിക്കല്‍കല്ല് ഭാഗത്ത് കടന്നല്‍ ആക്രമണത്തില്‍ ഇരുപതോളം വിനോദസഞ്ചാരികള്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെയാണ് സംഭവം. കടന്നല്‍ കുത്തേറ്റവരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നല്‍കി. ആരുടെയും പരുക്ക് ഗുരുതരമല്ല.

സതീഷ് കുമാര്‍ തമിഴ്‌നാട്, ജെറി ചെങ്ങളം, നിവേദ് ടി.ജി കര്‍ണാടക, നിതീഷ് പൊന്‍കുന്നം, അഖിലന്‍ കാക്കനാട്, അമല്‍ സോണി കുറുപ്പന്തറ, നന്തു കാഞ്ഞിരപ്പള്ളി, സാനിയോ ഏലംകുളം, സുധീഷ് കുമാര്‍ തമിഴ്‌നാട്, ഐസക് കോട്ടയം, വിഷ്ണു കാഞ്ഞിരപ്പള്ളി, അമല്‍ കുറുപ്പന്തറ, റുഷിദ ചേനപ്പാടി, ജെറിന ജോയല്‍ കോട്ടയം, ഷിഹാബ് ചേനപ്പാടി, ശ്രീജ എരുമേലി, സനിത് കോട്ടയം, സന്യ ചേര്‍ത്തല തുടങ്ങിയവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

തലനാട് ചോനമല വഴിയിലൂടെയാണ് ഇവര്‍ ഇല്ലിക്കല്‍ കല്ലിലേക്ക് എത്തിയത്. മുകളിലേയ്ക്ക് കയറുന്നതിനിടെയാണ് പെരുന്തേനീച്ചയുടെ ആക്രമണമുണ്ടായത്. സഞ്ചാരികളില്‍ ആരോ കല്ലെറിഞ്ഞതാണ് പെരുന്തേനീച്ച ആക്രമിക്കാന്‍ കാരണമായി കുത്തേറ്റവര്‍ പറയുന്നത്. കുത്തേറ്റവരില്‍ ചിലര്‍ക്ക് ബോധക്ഷയമുണ്ടാവുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തിരുന്നു. ഉടന്‍ തന്നെ സമീപത്തെ വ്യപാരികളും നാട്ടുകാരും ചേര്‍ന്ന് പ്രഥമശുശ്രൂഷ നല്‍കി. ഈരാറ്റുപേട്ട അഗ്നിരക്ഷാ സേനയും വിവരമറിഞ്ഞ് ഈരാറ്റുപേട്ടയില്‍നിന്നെത്തിയ ടീം നന്മക്കൂട്ടത്തിന്റെ സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ഇടുങ്ങിയ വഴിയിലൂടെ വളരെ സാഹസികമായാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Savre Digital

Recent Posts

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പ്രചരണം; വനിതാ ഭീകരവാദി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: നിരോധിത ഭീകരസംഘടനയായ അൽഖായിദ ഇൻ ദ ഇന്ത്യൻ സബ്കോണ്ടിനന്റുമായി (എക്യുഐഎസ്) ബന്ധമുള്ള വനിത ബെംഗളൂരുവിൽ പിടിയിൽ. ജാർഖണ്ഡ് സ്വദേശിനിയായ…

7 minutes ago

പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം പീനിയ സോൺ കുടുംബസംഗമവും, എസ്എസ്എൽസി, പിയുസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കൽ ചടങ്ങും…

24 minutes ago

വീടിനുള്ളില്‍ ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വൈപ്പിനില്‍ ദമ്പതികളെ വീടിനുള്ളില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. എളംകുന്നപ്പുഴ സ്വദേശികളായ സുധാകരൻ(75), ഭാര്യ ജിജി…

2 hours ago

രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു

പാലക്കാട്‌: രണ്ടരവയസുകാരിക്ക് തെരുവു നായയുടെ കടിയേറ്റു. മണ്ണാർക്കാട് പൊമ്പ്രയിലാണ് സംഭവം. പൊമ്പ്ര സ്വദേശി തിട്ടുമ്മല്‍ സഫ് വാൻ, ഷഹല ദമ്പതികളുടെ…

2 hours ago

കെ എം അഭിജിത്തിനെ യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് ഒഴിവാക്കി

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി പട്ടികയില്‍ നിന്ന് കെഎസ്‌യു നേതാവ് കെ എം അഭിജിത്തിനെ ഒഴിവാക്കി. ഇതേ തുടർന്ന്…

3 hours ago

കോഴി-മാലിന്യസംസ്‌കരണപ്ലാന്റില്‍ വീണ് മൂന്നുപേര്‍ മരിച്ചു

മലപ്പുറം: അരീക്കോട് മാലിന്യ സംസ്കരണ യൂണിറ്റില്‍ അപകടം. മൂന്ന് ഇതരസംസ്ഥാന തൊഴിലാളികക്ക് ദാരുണാന്ത്യം. വികാസ് കുമാർ(29), സമദ് അലി (20),…

4 hours ago