കെയ്‌റോ: ഇസ്രയേൽ- ഹമാസ് വെടിനിർത്തൽ ചർച്ചകളിൽ നിർണായക പുരോഗതിയെന്ന് റിപ്പോര്‍ട്ടുകള്‍. അന്തിമ വെടിനിർത്തൽ കരാറിന്റെ കരട് ഇസ്രായേലിനും ഹമാസിനും ഖത്തർ കൈമാറിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യഘട്ടത്തിൽ 42 ദിവസത്തെ വെടിനിർത്തൽ, തുടർന്ന് രണ്ട് ഘട്ടമായി ഗാസ മുനമ്പിൽനിന്ന് പൂർണ സൈനിക പിന്മാറ്റം, ഇക്കാലയളവുകളിൽ ഘട്ടംഘട്ടമായി ബന്ദികളെയും തടവുകാരെയും മോചിപ്പിക്കണം എന്നെല്ലാമാണ് നിർദേശം. ഹമാസും ഇസ്രയേലും നിർദേശങ്ങൾ അവസാനവട്ടം പരിശോധിക്കുകയാണെന്ന് സമാധാന ചർച്ചകൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തർ പ്രതികരിച്ചു. ചർച്ച അന്തിമഘട്ടത്തിലാണെന്ന് ഹമാസും ഇസ്രയേലും സ്ഥിരീകരിച്ചു.
ആദ്യഘട്ട വെടിനിർത്തൽ നടപ്പാക്കുന്ന ഘട്ടത്തില്‍ 33 ബന്ദികളെയാണ് ഹമാസ് മോചിപ്പിക്കേണ്ടത്. ഇസ്രയേലിന്റെ അഞ്ച് വനിതാ സൈനികർ ഉൾപ്പെടെ സ്‌ത്രീകളും കുട്ടികളും മുതിർന്നവരും പരുക്കേറ്റവരുമാണ് പട്ടികയിലുള്ളത്.
ഇസ്രയേൽ ജീവപര്യന്തം ശിക്ഷിച്ച 30 ഹമാസുകാർ ഉൾപ്പെടെ 50 പലസ്‌തീൻ തടവുകാർക്ക് പകരം ഒരാൾ എന്ന നിലയിലായിരിക്കും സൈനികരുടെ മോചനം. ആറാഴ്‌ചയ്‌ക്കുള്ളിൽ ഗാസയിലെ ജനനിബിഡ മേഖലകളിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറും. ദിവസം 600 ട്രക്ക് എന്ന നിലയിൽ അവശ്യവസ്‌തുക്കൾ മുനമ്പിലേക്ക് കടത്തിവിടുകയും ചെയ്യും.
രണ്ടും മൂന്നും ഘട്ടത്തിനായുള്ള ചർച്ചകൾ തുടരുമെന്ന മധ്യസ്ഥ രാജ്യങ്ങളുടെ ഉറപ്പിലാണ് ഹമാസ് കരട് നിർദേശങ്ങൾ അംഗീകരിച്ചതെന്നും റിപ്പോർട്ടുണ്ട്. എല്ലാ ബന്ദികളെയും വിട്ടുകിട്ടാതെ ഗാസയിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഇസ്രയേൽ കടന്നാക്രമണം പൂർണമായും അവസാനിപ്പിച്ച് സൈന്യം പിന്മാറാതെ മുഴുവൻ ബന്ദികളെയും വിട്ടയക്കില്ലെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഹമാസ്.
<BR>
TAGS : ISRAEL-PALESTINE CONFLICT
SUMMARY : Israel and Hamas reach ceasefire
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് മുതൽ 19-ാം തീയതി വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.…
ന്യൂഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തിന് പിന്നാലെ അൽ ഫലാഹ് സർവകലാശാലയ്‌ക്കെതിരെ നടപടി. സർവകലാശാലയ്‌ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തു. വ്യാജരേഖ ചമയ്ക്കൽ, ക്രമക്കേടുകൾ…
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ മരണത്തിൽ പൂജപ്പുര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആത്മഹത്യാക്കുറിപ്പിൽ പേരെടുത്ത് പരാമർശിച്ചിട്ടുള്ള ബിജെപി…
ബെംഗളൂരു: കുടക് ജില്ലയിലെ സിദ്ധാപുരയ്ക്ക് സമീപം കാറിനുള്ളിൽ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഹരിയാന സ്വദേശിനിയായ നങ്കിദേവി…
കോഴിക്കോട്: ട്രെയിനിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതികൾ പിടിയിൽ. 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ, ഡയമണ്ട് ആഭരണങ്ങളാണ്…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിറിൽ സർക്കാർ ഉദ്യോഗസ്ഥയെ കാർ തടഞ്ഞ് വെട്ടിക്കൊന്നു. സാമൂഹിക ക്ഷേമ വകുപ്പിലെ സെക്കൻഡ് ഡിവിഷൻ അസിസ്റ്റന്റായ അഞ്ജലി…