Categories: TOP NEWSWORLD

ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

ഇറാന് ഇസ്രായേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിനാണ് തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.

ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം കേട്ടുവെന്നും, ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ യുനേറിയം പദ്ധതിയുടെ കേന്ദ്രമായ നതാൻസ് ഉള്‍പ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകള്‍ ഇസ്ഫഹാൻ മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.

ആക്രമണ സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ഇറാന്റെ വ്യോമാതിർത്തിയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ച്‌ വിട്ടിട്ടുണ്ട്. സിറിയയിലെ എംബസി ആക്രമിച്ചത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഇറാൻ നൂറ് കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചത്.

ഇതില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ്ൻ തന്നെ അമേരിക്കയുടെ കൂടി സഹായത്തോടെ ഇസ്രായേല്‍ തകർത്തിരുന്നു. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു

The post ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് appeared first on News Bengaluru.

Savre Digital

Recent Posts

ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ അടുത്ത അഞ്ച്…

22 minutes ago

പ്രകടനം വിലയിരുത്താൻ എഐസിസി; മന്ത്രിമാരുമായി സുർജേവാലയുടെ കൂടിക്കാഴ്ച തുടരുന്നു

ബെംഗളൂരു: കോൺഗ്രസ് എംഎൽഎമാരുമായി നടത്തിയ ചർച്ചകൾക്കു പിന്നാലെ മന്ത്രിമാരുമായി കൂടിക്കാഴ്ചകൾ ആരംഭിച്ച് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല.…

38 minutes ago

ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേള ഓഗസ്റ്റ് 7 മുതൽ 17 വരെ നടക്കും. സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ റാണി ചെന്നമ്മ,…

1 hour ago

വെല്‍ക്കം ബാക്ക്; ബഹിരാകാശ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

ഫ്ലോറിഡ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസത്തെ വാസം പൂർത്തിയാക്കി ഇന്ത്യൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയും സംഘവും…

1 hour ago

നടപ്പാതകളുടെ ശോചനീയാവസ്ഥ: ബിബിഎംപിയോടും പോലീസിനോടും വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് ബിബിഎംപിയോടും ബെംഗളൂരു പോലീസിനോടും വിശദീകരണം തേടി കർണാടക ഹൈക്കോടതി. നടപ്പാതകളുടെ പരിപാലനം സംബന്ധിച്ച്…

2 hours ago

കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന്

ന്യൂഡൽഹി: കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം ഇന്ന് ചേരും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലാണ് യോഗം. കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കാനാണ് കോൺഗ്രസിന്റെ…

2 hours ago