ഇറാന് ഇസ്രായേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോർട്ട്. ഇസ്രയേലിനെതിരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയതിനാണ് തിരിച്ചടിയായി മിസൈല്‍ ആക്രമണം നടത്തിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്.
ഇറാൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തില്‍ സ്ഫോടന ശബ്ദം കേട്ടുവെന്നും, ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്റെ വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ യുനേറിയം പദ്ധതിയുടെ കേന്ദ്രമായ നതാൻസ് ഉള്‍പ്പെടെ നിരവധി ഇറാനിയൻ ആണവ സൈറ്റുകള്‍ ഇസ്ഫഹാൻ മേഖലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്.
ആക്രമണ സൂചനകള്‍ ലഭിച്ചതിന് പിന്നാലെ ഇറാന്റെ വ്യോമാതിർത്തിയില്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിട്ടുണ്ട്. സിറിയയിലെ എംബസി ആക്രമിച്ചത് ഇസ്രായേല്‍ ആണെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം ഇസ്രായേലിന് നേരെ ഇറാൻ നൂറ് കണക്കിന് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചത്.
ഇതില്‍ ഭൂരിഭാഗം ഡ്രോണുകളും മിസൈലുകളും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ്ൻ തന്നെ അമേരിക്കയുടെ കൂടി സഹായത്തോടെ ഇസ്രായേല്‍ തകർത്തിരുന്നു. ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലും മുന്നറിയിപ്പ് നല്‍കിയിരുന്നു
The post ഇസ്രായേലിൻ്റെ തിരിച്ചടി: ഇറാനെതിരേ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട് appeared first on News Bengaluru.
ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…
തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…
തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…