ബെംഗളൂരു: കർണാടക സന്ദർശിക്കാനെത്തിയ ഇസ്രായേലി ടൂറിസ്റ്റ് ഉൾപ്പെടെ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച്ച രാത്രിയോടെയാണ് സംഭവം. ഹംപിയിലെ ഹോം സ്റ്റേയുടെ ഉടമയായ സ്ത്രീയും, 27കാരിയായ ഇസ്രായേലി വനിതയുമാണ് ബലാത്സംഗത്തിനിരയായത്. രാത്രി 11.30 ഓടെ ഹംപി സനാപുർ കനാലിന് സമീപം നക്ഷത്രനിരീക്ഷണം നടത്തുന്നതിനിടെ മൂന്ന് പുരുഷന്മാർ ചേർന്നാണ് ഇവരെ ബലാത്സംഗം ചെയ്തതത്.
കുറ്റകൃത്യത്തിനു മുൻപ് യുവതികൾക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പുരുഷ യാത്രികരെ പ്രതികൾ തടാകത്തിലേക്ക് തള്ളിയിട്ടിരുന്നു. ഇവരിൽ ഒരാൾ അമേരിക്കയിൽ നിന്നുള്ളയാളാണെന്നും മറ്റു രണ്ട് പേർ ഒഡീഷ, മഹാരാഷ്ട്ര സ്വദേശികളാണെന്നും പോലീസ് പറഞ്ഞു. ഹോം സ്റ്റേ ഉടമയായ യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി.
ബൈക്കിലാണ് പ്രതികൾ എത്തിയിരുന്നത്. യുവതികളുടെയും സുഹൃത്തുക്കളുടെയും അടുത്ത് നിര്‍ത്തി പെട്രോൾ എവിടെ നിന്ന് കിട്ടുമെന്ന് പ്രതികൾ ചോദിച്ചു. തുടര്‍ന്ന് ഇസ്രായേലില്‍ നിന്നെത്തിയ യുവതിയോട് 100 രൂപ നല്‍കാന്‍ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞപ്പോള്‍ തര്‍ക്കമായി. തുടർന്ന് പ്രതികൾ പുരുഷ യാത്രികരെ ആക്രമിക്കുകയും യുവതികളെ ബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു. ഇതിന് ശേഷം പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടുകയും ചെയ്തു.
TAGS: KARNATAKA | RAPE
SUMMARY: Two women including Israeli tourist raped near Karnataka”s Hampi
ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…
ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…
അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…
തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…