ബെംഗളൂരു: ഇലക്ട്രിക് വാഹന (ഇ.വി) ചാർജിങ് സ്റ്റേഷനുകളുടെ എണ്ണത്തിൽ ബഹുദൂരം മുന്നേറി കർണാടക. സംസ്ഥനത്ത് ഇതിനോടകം 5765 ചാർജിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഏറ്റവും അധികം ഇ.വി. ചാർജിങ് സ്റ്റേഷനുകളുള്ള സംസ്ഥാനമായി കർണാടക മാറി. ഇത് സംബന്ധിച്ച് കേന്ദ്ര ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം മഹാരാഷ്ട്ര – 3728, ഉത്തർപ്രദേശ് – 1989, ഡൽഹി – 1941 എന്നി സംസ്ഥാനങ്ങളാണ് തൊട്ടുപിറകിലുള്ളത്. 1212 ചാർജിങ് സ്റ്റേഷനുകളുള്ള കേരളം ആറാം സ്ഥാനത്താണ്.
സംസ്ഥാനത്ത് 2600 സ്റ്റേഷനുകൾ കൂടി ഉടൻ ആരംഭിക്കുമെന്ന് ഊർജ മന്ത്രി കെ. ജെ. ജോർജ് പറഞ്ഞു. കേന്ദ്ര സർക്കാറിൻ്റെ ഫെയിം പദ്ധതി, ബെസ്കോം, ഗ്രീൻ സെസ് എന്നിവയുടെ ധന സഹായത്തോടെയാണ് സംസ്ഥാനത്ത് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചാർജിങ് സ്റ്റേഷനുകളുള്ളത് ബെംഗളൂരുവിലാണ്. 4462 എണ്ണം.
<BR>
TAGS :
SUMMARY : Karnataka has highest number of EV charging stations in country
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…