ബെംഗളൂരു: നിരോധിത ഇ-സിഗരറ്റുകൾ സംഭരിക്കുകയും വിൽപന നടത്തുകയും ചെയ്ത മൂന്നുപേർ പിടിയും. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഖൈസർ പാഷ (29), റബീൽ ഷെരീഫ് (20), മുഹമ്മദ് അദ്‌നാൻ (20) എന്നിവരെയാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) നാർക്കോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
പ്രതികളിൽ നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന 1000 ഇ-സിഗരറ്റുകൾ സിസിബി പിടിച്ചെടുത്തു. ഗോവിന്ദ്പുരയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിലാണ് പ്രതികൾ പിടിയിലായത്. പ്രദേശത്തെ സ്വകാര്യ കോളേജ് വിദ്യാർഥികൾക്കും, ഐടി ജീവനക്കാർക്കുമാണ് ഇവർ ഇ-സിഗരറ്റുകൾ വിറ്റിരുന്നത്. വിദേശത്ത് നിന്നാണ് ഇവ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നത്. സംഭവത്തിൽ ഗോവിന്ദ്പുര പോലീസ് കേസെടുത്തു.
TAGS: KARNATAKA | ARREST
SUMMARY: Bengaluru: Three arrested for sale of banned e-cigarettes Worth Rs 30 Lakh
പത്തനംതിട്ട: മൂഴിയാര്‍ ഡാമിലെ ജലനിരപ്പ് ചുവപ്പ് മുന്നറിയിപ്പ് നിലയായ 190 മീറ്ററില്‍ എത്തി. ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്ററില്‍…
മംഗളൂരു: പൂജാ അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് മാവേലിയിൽ മാവേലി എക്സ്പ്രസിൽ ഒരു അധിക കോച്ച് അനുവദിച്ചു. നമ്പർ 16603…
തിരുവനന്തപുരം: സിപിഐഎം നേതാവ് കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണക്കേസില്‍ യൂട്യൂബര്‍ കെ എം ഷാജഹാനെ പോലീസ് കസ്റ്റഡിയിലെടുത്തു. നോർത്ത്…
ഹൈദരാബാദ്: ലാൻഡ് ചെയ്യുന്നതിനിടെ ഇൻഡിഗോ വിമാനത്തിന്റെ എൻജിനില്‍ പക്ഷി ഇടിച്ചു. ഷംഷാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. 162 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. …
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി കസ്റ്റംസിന് മുന്നില്‍ വീണ്ടും ഹാജരായി നടൻ അമിത് ചക്കാലക്കല്‍. അമിത് ചക്കാലക്കല്‍ രേഖകള്‍ ഹാജരാക്കാനാണ്…
ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ മല്ലേശ്വരം സോൺ അംഗങ്ങളുടെ രണ്ടാമത്തെ ബാച്ച് നോർക്ക ഐ. ഡി കാർഡ് ആന്റ് ഇൻഷുറൻസ് അപേക്ഷ…