ബെംഗളൂരു : ബെംഗളൂരു ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ (ഇ.സി.എ.) സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു ക്ലബ്ബ് ഫോർ കഥകളി ആൻഡ് ദ ആർട്‌സുമായി സഹകരിച്ച് കചദേവയാനി കഥകളി അരങ്ങേറി. ഐ.എസ്.ആർ.ഒ. മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.
കേരളത്തിലെ കളിയരങ്ങുകളിൽ നിറസാന്നിധ്യമായ കഥകളി ആശാൻ കലാമണ്ഡലം മയ്യനാടു് രാജീവ് നമ്പൂതിരിയുടെ കചനും അസാധാരണ വേഷപ്പകർച്ചയോടെ കലാമണ്ഡലം അനിൽ കുമാറിന്റെ ദേവയാനിയും കാണികളുടെ പ്രശംസ പിടിച്ചുപറ്റി.കലാമണ്ഡലം സിബി ചക്രവർത്തി ശുക്രാചാര്യരായി. പ്രിയ നമ്പൂതിരി, അച്യുത് ഹരി വാര്യർ എന്നിവരും ശ്രദ്ധേയരായി. കലാമണ്ഡലം സജീവന്റേയും അഭിജിത്ത് വർമ്മയുടേയും സംഗീതം, കലാമണ്ഡലം പാഞ്ഞാൾ ഉണ്ണികൃഷ്ണന്റെ എടക്കയും കലാമണ്ഡലം സുധീഷിന്റെ ചെണ്ടയും അച്യുതവാരിയരുടെ മദ്ദളവും ചേർന്ന പിന്നണി മേളം എന്നിവയും ആസ്വാദകരെ ഹൃദ്യമാക്കി.
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…
കണ്ണൂർ: കണ്ണൂർ ഏറ്റുകുടുക്കയിൽ ബി.എൽ.ഒ ജീവനൊടുക്കി. പയ്യന്നൂർ മണ്ഡലം 18ാം ബൂത്ത് ബി.എൽ.ഒയും കുന്നരു എ.യു.പി സ്കൂളിലെ പ്യൂണുമായ അനീഷ്…
തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കിയ ആനന്ദിന് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. സ്ഥാനാർഥി…