ബെംഗളൂരു: ഷിരൂരില്‍ ഈശ്വർ മാല്‍പെയുടെ തിരച്ചിലില്‍ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന് തൊട്ട് താഴെ നിന്നാണ് മരത്തടി ലഭിച്ചത് എന്ന് ഈശ്വർ മാല്‍പെ പറഞ്ഞു. ഇതേസ്ഥലത്ത് ഇനിയും മര തടികള്‍ കിടക്കുന്നുണ്ടെന്നും മാല്‍പെ പറഞ്ഞു.
അതേസമയം, ഇന്നത്തെ ദിവസം അര്‍ജുന്റെ സഹോദരി അഞ്ജവും ഇവിടേക്ക് എത്തിയിട്ടുണ്ട്. അര്‍ജുന്‍ അവസാനമായി ഉണ്ടായിരുന്ന സ്ഥലത്ത് എത്തണമെന്ന് ആഗ്രഹിച്ചു വന്നതാണെന്നും, ഇവിടെ നില്‍ക്കുമ്പോൾ അവന്‍ കൂടെയുള്ളത് പോലെ തോന്നുന്നുണ്ടെന്നും അര്‍ജുന്റെ സഹോദരി അഞ്ജു പറഞ്ഞു. കുടുംബമൊന്നാകെ ഇവിടെയെത്തണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും ഇന്നത്തെ തിരച്ചിലില്‍ പ്രതീക്ഷയുണ്ട് എന്നും അഞ്ജു പ്രതികരിച്ചു.
അതേസമയം, ഷിരൂരില്‍ ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തിരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. 8 മണിയോടെയാണ് തിരച്ചില്‍ പുനഃരാരംഭിച്ചത്. ഈശ്വർ മാല്‍പെ പുഴയില്‍ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നല്‍ ലഭിച്ച പോയിന്റ് നാലിലാണ് ഈശ്വർ മാല്‍പെ പരിശോധന നടത്തുന്നത്. ജില്ലാ പോലീസ് മേധാവി പുഴയില്‍ ഇറങ്ങി പരിശോധിക്കാൻ അനുമതി നല്‍കിയതിനെ തുടർന്നാണ് ഈശ്വർ മാല്‍പെ തിരച്ചിലിന് ഇറങ്ങിയത്.
TAGS : ESWAR MALPE | ARJUN RESCUE
SUMMARY : Ishwar Malpe’s search found the piece of wood; Manaf confirms Arjun’s lorry
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…