Categories: KARNATAKATOP NEWS

ഈശ്വർ ഖന്ധ്രെക്കെതിരെ വിവാദ പരാമർശവുമായി മന്ത്രി സമീർ അഹമ്മദ്

ബെംഗളൂരു: കർണാടക വനംവകുപ്പ് മന്ത്രിയ്‌ക്കെതിരെ വിവാദ പരാമർശവുമായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി സമീർ അഹമ്മദ്. മുസ്ലിം മതവിഭാഗത്തിന് വേണ്ടി വനംമന്ത്രി ഈശ്വർ ഖന്ധ്രെ തല കുനിച്ച് ജോലി ചെയ്യണമെന്നായിരുന്നു സമീർ അഹമ്മദിന്റെ പരാമർശം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീദർ മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ കോൺഗ്രസ് വിജയിച്ചത് മുസ്‌ലിം സമുദായത്തിൽനിന്നുകിട്ടിയ വലിയ പിന്തുണകൊണ്ടാണെന്ന് സമീർ അഭിപ്രായപ്പെട്ടിരുന്നു.

സംഭവത്തിൽ മന്ത്രിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മുസ്ലീങ്ങൾക്ക് സംസ്‌കാരം നടത്താൻ വനംവകുപ്പിന്റെ ഭൂമി വിട്ട് നൽകാൻ ഈശ്വർ വിസമ്മതിച്ചിരുന്നു. ഇത് ന്യുനപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ അമർഷത്തിനും ഇടയാക്കി. ഇതിന് പിന്നാലെ ആയിരുന്നു മന്ത്രി സമീറിന്റെ പ്രതികരണം.

തങ്ങൾക്ക് മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്ഥലമില്ലെന്ന് കാട്ടി സമീറിന് മുമ്പാകെ പരാതിയുമായി ചിലർ എത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വനം വകുപ്പ് മന്ത്രിക്കെതിരെ സമീർ വിവാദ പരാമർശം ഉന്നയിച്ചത്.

തല കുനിച്ചു കൊണ്ട് വേണം ഈശ്വർ മുസ്ലീങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ. കാരണം അദ്ദേഹത്തിന്റെ മകൻ സാഗർ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കാരണം മുസ്ലീങ്ങളുടെ വോട്ടുകൾ ആണ് എന്നായിരുന്നു സമീറിന്റെ പരാമർശം.

മുസ്‌ലിങ്ങൾ കൂട്ടത്തോടെ വോട്ടുചെയ്യാനെത്തിയെന്നും കോൺഗ്രസ് സ്ഥാനാർഥിക്കുലഭിച്ച ആറുലക്ഷത്തിലധികം വോട്ടിൽ രണ്ടുലക്ഷം വോട്ട് മുസ്‌ലിങ്ങളുടെയാണെന്നും സമീർ ഖാൻ അവകാശപ്പെട്ടു.

സംഭവം സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ മന്ത്രിയ്‌ക്കെതിരെ വിമർശനവും ഉയർന്നു. സമൂഹത്തിൽ ഭിന്നത വളർത്തുന്ന തരത്തിലാണ് മന്ത്രിയുടെ പരാമർശം എന്നായിരുന്നു ഭൂരിഭാഗം വിമർശനങ്ങളും. മന്ത്രിയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ബിജെപിയുടെ മുതിർന്നനേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഭഗവന്ദ് ഖൂബയെ പരാജയപ്പെടുത്തിയാണ് ബീദറിൽ ഈശ്വർ ഖന്ധ്രെയുടെ മകൻ സാഗർ അട്ടിമറിജയം നേടിയത്.

 

TAGS: KARNATAKA | MINISTERS | COMMENTS
SUMMARY: Minister zameer ahmed makes derogatory statement against eshwar khandre

Savre Digital

Recent Posts

ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസ്; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ 46കാരനായ ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. പോക്‌സോ കേസ് ചുമത്തിയാണ് ട്യൂഷന്‍ അധ്യാപകനെ കരമന…

37 minutes ago

കോട്ടയത്ത് കുരിശിന്റെ വഴിയേ പോകുന്നവര്‍ക്കാണ് സ്ഥാനം; വീണ്ടും വിവാദ പരാമര്‍ശങ്ങളുമായി വെള്ളാപ്പള്ളി നടേശൻ

കോട്ടയം: വീണ്ടും വിവാദ പരാമർശങ്ങളുമായി എസ്‌എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലായില്‍ ക്രിസ്‌ത്യൻ ആധിപത്യമാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍…

1 hour ago

കോഴിക്കോട് അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടര്‍ന്ന് വീണ് അപകടം

കോഴിക്കോട്: അങ്കണവാടിയുടെ കോണ്‍ക്രീറ്റ് പാളി അടർന്ന് വീണ് അപകടം. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ ചുള്ളിയിലെ അങ്കണവാടിയില്‍ ആണ് അപകടമുണ്ടായത്. സംഭവ…

2 hours ago

നവദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മലപ്പുറം: നിലമ്പൂരില്‍ നവ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണലോടിയില്‍ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19)…

3 hours ago

ഇൻഡിഗോ വിമാനത്തില്‍ സഹയാത്രികയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

തിരുവനന്തപുരം: സഹയാത്രികയോട് വിമാനത്തില്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനായ യുവാവ് അറസ്റ്റില്‍. വട്ടപ്പാറ സ്വദേശി ജോസിനെയാണ് വലിയതുറ പോലീസ് പിടികൂടിയത്.…

3 hours ago

നവീൻ ബാബുവിന്റെ മരണം: കുടുംബത്തിന്റെ പുനരന്വേഷണ ഹർജിയെ എതിര്‍ത്ത് പി.പി ദിവ്യ

കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…

4 hours ago