ബെംഗളൂരു : ഉച്ചഭക്ഷണം കഴിച്ചതിനെത്തുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വടക്കൻ കർണാടകത്തിലെ യാദ്ഗിർ ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ 50 വിദ്യാർഥിൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഷഹാപുർ താലൂക്കിലെ ദൊരനഹള്ളി ഗ്രാമത്തിലെ സർക്കാർ ഹയർ പ്രൈമറി സ്കൂൾ, ഹൈ സ്കൂൾ, അംബേദ്കർ പ്രൈമറി സ്കൂൾ, മഹന്തേശ്വർ ഹൈ സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഭക്ഷണംകഴിച്ചയുടനെ കുട്ടികൾക്ക് അതിസാരവും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളെ ഗ്രാമത്തിലെ കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഗ്രാമത്തിലെ ഒരു സ്വകാര്യ ഏജൻസി വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചാണ് വിദ്യാർഥികൾ ഛർദ്ദിക്കാൻ തുടങ്ങിയതെന്ന് അധികൃതർ പറഞ്ഞു.
<BR>
TAGS : MIDDAY MEAL | KARNATAKA
SUMMARY : Around 50 students fall sick after midday meal
കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…
തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…
ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…
ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…
തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…