ബെംഗളൂരു: ഉഡുപ്പിയില്‍ നിന്നും കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പാലക്കാട് കണ്ടെത്തി. കുഞ്ഞിബെട്ടിലുള്ള കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ 13 കാരിയെയാണ് പാലക്കാട് കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ പിതാവ് മകളെ കോച്ചിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശീലനത്തിനായി കൊണ്ടുവിട്ടിരുന്നു. ഉച്ചയ്ക്ക് 2.45 ഓടെ പിതാവ് തിരികെ വന്നപ്പോള്‍ മകളെ കാണാനില്ലായിരുന്നുവെന്നും സെഷനില്‍ പങ്കെടുത്തില്ലെന്നും കോച്ചിംഗ് സ്റ്റാഫ് അറിയിച്ചു. തുടര്‍ന്ന് വീട്ടുകാര്‍ ഉഡുപ്പി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ട്രെയിനില്‍ ആണ് പെണ്‍കുട്ടി പാലക്കാട്ടേക്ക് എത്തിയതെന്നാണ് വിവരം. കുട്ടിയെ ഉഡുപ്പിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസ്.
<BR>
TAGS : MISSING CASE
SUMMARY : 8th class student missing from Udupi found in Palakkad
സിഡ്നി: ആസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവെപ്പിൽ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഹനുക്കാഹ് എന്ന ജൂതന്മാരുടെ ആഘോഷ പരിപാടിക്കിടെയാണ് അക്രമികള്‍…
ബെംഗളൂരു: തീരദേശ കർണാടകയിലെ യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ ബെംഗളൂരുവിൽ നിന്ന് മംഗളൂരു, ഉഡുപ്പി, കാർവാർ എന്നിവിടങ്ങളിലേക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ്…
തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി…
ബെംഗളൂരു: വിമാനയാത്രക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിച്ച് ഡോക്ടര്‍ കൂടിയായ മുന്‍ കര്‍ണാടക എംഎല്‍എ അഞ്ജലി നിംബാൽക്കർ. ഞായറാഴ്ച…
ബെംഗളൂരു: ഇന്ത്യയിലെ മുൻനിര സർജിക്കൽ നിർമാതാക്കളുടെ ഉത്പന്നങ്ങളുമായി എകെഎസ് സർജംഡ് ഡിസ്ട്രിബ്യൂഷൻ ബെംഗളൂരു ഹൊസഹള്ളിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യവസായിയും…
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…