Categories: KARNATAKATOP NEWS

ഉത്തരകന്നഡയിലെ മണ്ണിടിച്ചൽ; മുക്കം സ്വദേശിയുടെ ലോറി അപകടത്തിൽപ്പെട്ടതായി സംശയം

ബെംഗളൂരു: കർണാടക ഉത്തരകന്നഡ ജില്ലയിലെ ശിരൂരിനടുത്ത് അങ്കോളയിൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് മുക്കം സ്വദേശി ജിതിൻ്റെ ഉടമസ്ഥതയിലുള്ള ലോറി അപകടത്തിൽപ്പെട്ടതായി സംശയം. കർണാടകയിൽ നിന്നും മരവുമായി കോഴിക്കോടെക്ക് വരികയായിരുന്ന ലോറി അവസാനമായി ജിപിഎസ് കാണിച്ചത് അപകടം നടന്ന ഭാഗത്താണ്. ചൊവ്വാഴ്ച രാവിലെ മുതൽ ഡ്രൈവറുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ജിതിൻ പറഞ്ഞു. ലോറി കാണാതായതായി കർണാടക പോലീസിലടക്കം ജിതിൻ പരാതി നൽകിയിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ അങ്കോളയിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ മരിച്ച അഞ്ചുപേരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തു. മണ്ണിടിച്ചിലുണ്ടായിടത്ത് റോഡരികിൽ ചായക്കട നടത്തിവന്ന ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. മണ്ണിടിച്ചലില്‍ ടാങ്കര്‍ ലോറി അടക്കം സമീപത്തെ പുഴയിലേക്ക് ഒലിച്ചുപോയിരുന്നു. കൂടുതല്‍ പേര്‍ ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. അഗ്നിശമന സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സേനാംഗങ്ങൾ സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.
<br>
TAGS : LAND SLIDE | KARNATAKA
SUMMARY : Landslides in Uttara Kannada; It is suspected that the lorry of Mukkam native has met with an accident

Savre Digital

Recent Posts

പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോള്‍ അനുവദിച്ചു

കാസറഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനില്‍കുമാറിന് പരോള്‍ അനുവദിച്ച്‌ സർക്കാർ. ഒരു മാസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ബേക്കല്‍ സ്റ്റേഷൻ…

13 minutes ago

അയല്‍വാസിയുടെ നായ ജനനേന്ദ്രീയം കടിച്ച്‌ മുറിച്ചു: 55കാരന് ദാരുണാന്ത്യം

ചെന്നൈ: അയല്‍വാസി വളർത്തുന്ന പിറ്റ്ബുളളിന്റെ ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. ചെന്നൈയിലെ ജാഫർഖാൻപേട്ടിലാണ് സംഭവം. നായയുടെ ആക്രമണത്തില്‍ കരുണാകരൻ എന്നയാളാണ് കൊല്ലപ്പെട്ടത്.…

53 minutes ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: എൻ.ഡി.എ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു

ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി പി രാധാകൃഷ്ണന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രിമാര്‍ക്കുമൊപ്പമെത്തിയായിരുന്നു പത്രികാസമര്‍പ്പണം.…

2 hours ago

സ്വർണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇടിവ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 73880 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ 440 രൂപ…

2 hours ago

മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: മലപ്പുറത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11 വയസുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്.…

3 hours ago

ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കുനേരെ ആക്രമണം; യുവാവ് കസ്റ്റഡിയില്‍

ഡൽഹി: ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയ്ക്ക് ആക്രമണത്തില്‍ പരിക്ക്. ഇന്നുരാവിലെ ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പർക്ക പരിപാടിക്കിടെ ഒരാള്‍ കരണത്തടിക്കുകയും…

4 hours ago