ബെംഗളൂരു: ഉത്തര കന്നഡയിലെ ശിരൂരിനടുത്ത് അങ്കോളയിൽ ദേശീയ പാത 66ൽ കനത്തമഴയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചു. നിലവിൽ ഏഴ് പേരാണ് മരിച്ചത്. അഞ്ചുപേരുടെ മൃതദേഹം കണ്ടെടുത്തു. ലക്ഷ്മൺ നായക് (47), ഭാര്യ ശാന്തി (36), മകൻ റോഷൻ (11), മകൾ അവന്തിക (6), ഇവിടെയുണ്ടായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഡ്രൈവറെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേർകൂടി ദുരന്തത്തിൽപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ശിരൂരിൽ ദേശീയപാതയ്ക്കുസമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
അഗ്നിശമന സേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും (എൻഡിആർഎഫ്) സേനാംഗങ്ങൾ രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഉത്തര കന്നഡ കളക്ടറും സ്ഥലത്തെ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നുണ്ട്.
അതേസമയം, പ്രദേശത്തിന് സമീപമുള്ള 12 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് മാറിതാമസിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഉത്തര കന്നഡ എസ്പി എം. നാരായണ പറഞ്ഞു. മണ്ണിടിച്ചിലിൽ ഒലിച്ചുപോയ ടാങ്കറുകളിൽ നിന്ന് വാതക ചോർച്ച ഉണ്ടാകാനുള്ള സാധ്യതയെ തുടർന്നാണ് സമീപ ഗ്രാമങ്ങളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്.
TAGS: KARNATAKA | LANDSLIDE
SUMMARY: Compensation to be given for those victims died in landslide
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…
തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച് 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…
കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…
കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീഡ് നിലയിൽ…