Categories: KARNATAKATOP NEWS

ഉത്തരകന്നഡയിലെ മണ്ണിടിച്ചിൽ; അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം പുനരാരംഭിച്ചു

ബെംഗളൂരു: ഉത്തരകന്നഡ അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയുള്ള രക്ഷാപ്രവർത്തനം ഇന്ന് പുനരാരംഭിച്ചു. കഴിഞ്ഞ നാല് ദിവസമായി അർജുനെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിട്ടില്ല. എന്നാൽ അർജുൻ ഇപ്പോഴും മണ്ണിനടിയിൽ ഉണ്ടെന്ന് തന്നെയാണ് കുടുംബം പറയുന്നത്.

ഇന്നലെ ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്. ഇന്ന് രാവിലെ കൂടുതൽ സംവിധാനങ്ങൾ എത്തിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ട്. എങ്ങനെ എങ്കിലും മോനെ പെട്ടെന്ന് കിട്ടണം, അഞ്ച് ദിവസമായി, ഞങ്ങൾ എല്ലാവരും കാത്തിരിക്കുകയാണെന്ന് അർജുനിന്റെ അച്ഛൻ പറഞ്ഞു.

അർജുനെ കണ്ടെത്താൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ച സാഹചര്യത്തിൽ ആശങ്ക രേഖപ്പെടുത്തി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു.

മേഖലയിൽ കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനത്തിന് തടസമായതിനാലാണ് എൻഡിആർഎഫും പൊലീസും അർജുനായുള്ള തിരച്ചിൽ താൽകാലികമായി അവസാനിപ്പിച്ചത്. ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും തിരിച്ചടിയായി. തുടർന്ന്, 100 അംഗ എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. മണ്ണ് നീക്കിയുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരം കയറ്റിവന്ന ലോറിയുടെ ജിപിഎസ് ലോക്കേഷൻ മണ്ണിനടിയിലാണ് ഏറ്റവും ഒടുവിലായി കാണിച്ചത്. ഈ സ്ഥലത്ത് മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെ തിരച്ചിൽ തുടരും. നേവി, പോലീസ്, എൻഡിആർഎഫ് ടീമുകൾ ഒരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ഗംഗാവാലി പുഴയിലിറങ്ങി നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തിയ പരിശോധനയില്‍ അര്‍ജുൻ ഓടിച്ചിരുന്ന ലോറി നദിയുടെ അടിത്തട്ടില്‍ ഇല്ലെന്ന് സ്ഥിരീകരിച്ചു. ചൊവ്വാഴ്ചയാണ് കോഴിക്കോട് സ്വദേശി അർജുനെ അങ്കോള-ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായത്. നിലവിൽ ഏഴ് പേരുടെ മൃതദേഹങ്ങൾ ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.

TAGS: KARNATAKA | LANDSLIDE
SUMMARY: Rescue operation for arjun to restart today

Savre Digital

Recent Posts

ചിക്കമഗളൂരുവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി

ബെംഗളൂരു: ചിക്കമഗളൂരുവിലെ ഭദ്ര കടുവ സംരക്ഷണ കേന്ദ്രത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ലാക്കവള്ളി വനമേഖലയിലാണ് സംഭവം. പതിവു പട്രോളിങ്ങിനിടെയാണ്…

14 minutes ago

ഒറ്റപ്പെട്ട മഴ തുടരും; ആറ് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, തൃശൂർ മലപ്പുറം, വയനാട്,…

26 minutes ago

ബിബിഎംപി വിഭജനം: ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു മന്ത്രിസഭയുടെ അനുമതി

ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…

40 minutes ago

ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് തുടക്കം; മലയാള സാഹിത്യവുമായി ബന്ധപെട്ട് വിവിധ സെഷനുകള്‍

ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന  സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് തിരിതെളിയും.…

1 hour ago

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…

1 hour ago

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…

2 hours ago