ബെംഗളൂരു: കർണാടകയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ നാല് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിലെ സഹസ്രതലിൽ ട്രക്കിങ്ങിനിടെ കുടുങ്ങിയ 19 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നാല് പേരും മരിച്ചത്.
ഇവരുടെ പേര് വിവരങ്ങൾ നിലവിൽ ലഭ്യമല്ല. നാല് പേരും കർണാടക സ്വദേശികളാണെന്നാണ് വിവരം. ഉത്തരാഖണ്ഡിലെ മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്ന് റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രശ്മി മഹേഷ് പറഞ്ഞു.
ഗർവാൾ ജില്ലാ മജിസ്‌ട്രേറ്റ് രക്ഷാപ്രവർത്തനം നിരീക്ഷിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ വ്യോമസേനയുടെ ഒരു ഹെലികോപ്ടറും രക്ഷപ്രവർത്തന ദൗത്യത്തിനായുണ്ട്. ഇന്ത്യൻ പർവതാരോഹണ ഫൗണ്ടേഷനാണ് ട്രക്കിംഗ് സംഘടിപ്പിച്ചിരുന്നത്.
TAGS: KARNATAKA, NATIONAL
KEYWORDS: four trekkers from karnataka dies
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…