Categories: KARNATAKATOP NEWS

ഉത്തര കന്നഡയിലെ അഞ്ച് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ബെംഗളൂരു: കനത്ത മഴ തുടരുന്നത് കാരണം ഉത്തര കന്നഡ ജില്ലയിലെ അഞ്ച് താലൂക്കുകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഭട്കൽ, ഹൊന്നാവർ, കുംത, അങ്കോള, കാർവാർ താലൂക്കുകളിലെ അംഗൻവാടികൾ, സ്‌കൂളുകൾ, പ്രീ-യൂണിവേഴ്‌സിറ്റി (പിയു) കോളേജുകൾ എന്നിവയ്ക്കാണ് നാളെ അവധി.

അതിശക്തമായ മഴയാണ് ജില്ലയിൽ പെയ്യുന്നത്. ഇത് കാരണം മുൻകരുതൽ നടപടിയുടെ ഭാഗമായി ജില്ലാ കമ്മീഷണർ ലക്ഷ്മി പ്രിയയാണ് ഞായറാഴ്ച വൈകീട്ടോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

ജില്ലയുടെ തീരപ്രദേശങ്ങളിൽ തുടർച്ചയായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 

TAGS: KARNATAKA | RAIN UPDATES
SUMMARY: Holiday declared for schools and PU Colleges in uttarakannada

Savre Digital

Recent Posts

വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. എമ്പാമിംഗ് നാളെ രാവിലെ 10ന് ഷാര്‍ജയില്‍ നടക്കും. മൃതദേഹം നാളെ…

4 minutes ago

പുതിയ മെട്രോ ഫീഡർ സർവീസുമായി ബിഎംടിസി

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കായി പുതിയ ഫീഡർ ബസ് സർവീസുമായി ബിഎംടിസി. സ്വാമി വിവേകാനന്ദ റോഡ് മെട്രോ സ്റ്റേഷനിൽ നിന്ന്…

6 minutes ago

കോച്ചിൽ നിന്നും പുക; പരിഭ്രാന്തരായി യാത്രക്കാർ, കലബുറഗിയിൽ ട്രെയിൻ നിർത്തിയിട്ടു

ബെംഗളൂരു: കലബുറഗിയിൽ ട്രെയിനിലെ കോച്ചിൽ നിന്നു പുക ഉയർന്നു. ഹാസൻ-സോലാപുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ഇന്നു രാവിലെ 5.45നാണ്…

39 minutes ago

അനിശ്ചിതകാല സ്വകാര്യബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ജൂലായ് 22 മുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സ്വകാര്യബസ് സമരം പിൻവലിച്ചു. ഗതാഗതമന്ത്രി കെ.ബി. ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ്…

1 hour ago

മുഡ കേസ്; സിദ്ധരാമയ്യയുടെ ഭാര്യക്കെതിരായ ഇഡിയുടെ ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: മൈസൂരു വികസന കോർപറേഷൻ (മുഡ) അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്കെതിരായ ഇഡി സമൻസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ്…

1 hour ago

വിഎസ് അച്യുതാനന്ദന്റെ വിയോഗം; അനുശോചനം അറിയിച്ച്‌ രാഷ്ട്രീയ ലോകം

കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അനുശോചനമറിയിച്ച്‌ രാഷ്ട്രീയ ലോകം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും…

2 hours ago