ബെംഗളൂരു: കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിൽ വന്‍ വാഹനാപകടം. 10 പേര്‍ മരിച്ചു. മരണം, 15 പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെ യല്ലാപ്പുർ അരെബൈൽ ഘാട്ട് പ്രദേശത്താണ് അപകടം നടന്നത്. പച്ചക്കറിയുമായി വരികയായിരുന്ന ട്രക്ക് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് റോഡില്‍ നിന്നും തെന്നി സമീപത്തുള്ള കുഴിയിൽ വീഴുകയായിരുന്നു.
ഹാവേരി ജില്ലയിലെ സവന്നൂരിൽ നിന്ന് കുംടയിലെ ചന്തയിലേക്ക് പച്ചക്കറിയുമായി പോകുകയായിരുന്നു ട്രക്കിലുണ്ടായവർ. അപകടത്തിൽപ്പെട്ട ട്രക്കിൽ 40തോളം യാത്രക്കാർ ഉണ്ടായിരുനെന്നാണ് സൂചന. ഇവര്‍ ട്രക്കിൻ്റെ ലോഡിന് മുകളിൽ യാത്ര ചെയ്യുകയായിരുന്നു
10 പേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. യെല്ലാപുര പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. പരുക്കേറ്റവരെ യെല്ലാപുര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനത്ത മൂടൽമഞ്ഞ് കാരണം ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാലാണ് എതിരെ വന്ന വാഹനവുമായി ട്രക്ക് കൂട്ടിയിടിച്ചതെന്ന് പോലീസ് പറഞ്ഞു.
<BR>
TAGS ; ACCIDENT | UTTARA KANNADA
SUMMARY : Accident in Karnataka; 10 dead, 15 injured
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഹൈക്കോടതി നീട്ടി. ഈ മാസം 21 വരെ അറസ്റ്റ്…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. രാജ്യാന്തര വിപണിയിലും വില കൂടി. ഇനിയും വില ഉയരുമെന്ന് തന്നെയാണ് വിപണിയില്‍ നിന്നുള്ള…
തൃശ്ശൂർ: തൃശ്ശൂരില്‍ അടാട്ട് അമ്പലക്കാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയജിത്ത് (5) എന്നിവരാണ് മരിച്ചത്.…
ബെംഗളൂരു: വടകര ഏറാമല ആദിയൂർ തുണ്ടിയിൽ കുനിയിൽ മനോജന്റെ (വടകര മുനിസിപ്പാലിറ്റി) മകൻ വരുൺ (22) ബെംഗളൂരുവിൽ അന്തരിച്ചു. കൂട്ടുകാർക്കൊപ്പം…
ബെംഗളൂരു: കോഴിക്കോട് താമരശ്ശേരി സ്വദേശി ഗോപിനാഥ് ചാലപ്പുറം (71) ബെംഗളൂരുവിൽ അന്തരിച്ചു. റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. ലക്ഷ്മിപുര ക്രോസ് റോഡ്…
തിരുവനന്തപുരം: ബിജെപി നേതാവും കൗണ്‍സിലറുമായ ആർ ശ്രീലേഖയുമായുള്ള തർക്കത്തിനൊടുവില്‍ വികെ പ്രശാന്ത് എംഎല്‍എ തന്റെ ഓഫീസ് ശാസ്തമംഗലത്ത് നിന്നും മാറ്റാൻ…