പമ്പാ നദിക്കരയില്‍ ആവേശത്തിന്റെ അലയടി സൃഷ്ടിച്ചു നടന്ന ഉത്തൃട്ടാതി മത്സര വള്ളം കളിയില്‍ എ ബാച്ചില്‍ കോയിപ്രം പള്ളിയോടവും ബി.ബാച്ചില്‍ കോറ്റാത്തൂർ കൈതകോടി പള്ളിയോടവും ജേതാക്കളായി. 52 പള്ളിയോടങ്ങള്‍ക്കും സർക്കാർ ഗ്രാൻഡ് നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
എ, ബി ബാച്ചുകളിലായി നടന്ന മത്സരങ്ങളില്‍ 49 പള്ളിയോടങ്ങളാണ് മാറ്റുരച്ചത്. ആചാര പെരുമയോടൊപ്പം ദൃശ്യവിസ്മയം തീർത്ത ജലഘോഷയാത്രയക്ക് പിന്നാലെ ഹിറ്റ്സ് മത്സരങ്ങള്‍ ആരംഭിച്ചു. നെഹ്റു ട്രോഫിക്ക് സമാനമായി സമയക്രമം അനുസരിച്ചായിരുന്നു ഇത്തവണത്തെ മത്സര വള്ളംകളി.
ഇടക്കുളം, കൊറ്റാത്തൂർ, കോടിയാട്ടുകര, തോട്ടപ്പുഴശ്ശേരി എന്നിവർ ഏറ്റുമുട്ടിയ ബി ബാച്ച് ഫൈനലില്‍, കൊറ്റാത്തൂർ-കൈതക്കോടി പള്ളിയോടത്തിന് വിജയം. എ ബാച്ച് ഫൈനലില്‍ കോയിപ്രം പള്ളിയോടം ജേതാക്കളായി. പള്ളിയോടങ്ങള്‍ക്ക് ഗ്രാൻഡ് നില്‍ക്കുമെന്ന ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.
മത്സര വള്ളംകളിയോട് അനുബന്ധിച്ച് നടന്ന വിവിധ ചടങ്ങുകളില്‍ മന്ത്രിമാരായ കെ എൻ ബാലഗോപാല്‍, മുഹമ്മദ് റിയാസ്, വീണ ജോർജ്,പ്രമോദ് നാരായണൻ എംഎല്‍എ തുടങ്ങിയവർ പങ്കെടുത്തു.
TAGS : BOAT | COMPETITION
SUMMARY : Uthritathi competitive boating; Koipram Church and Kotatur Kaitakodi Church are the winners
തിരുവനന്തപുരം: കേരളത്തില്‍ ഇന്നും സ്വർണ്ണവില ഉയർന്നു. പവന്റെ വില 75,200 രൂപയായാണ് ഉയർന്നത്.160 രൂപയുടെ വില വർധനവാണ് ഇന്നുണ്ടായത്. ഡോണള്‍ഡ്…
കൊല്ലം: ബസ് സ്‌റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട മിനി ലോറി ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കരയിലേക്ക് വരികയായിരുന്ന ലോറി…
ഘാനയിൽ ഹെലികോപ്റ്റർ തകർന്നുവീണു. അപകടത്തിൽ എട്ട് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ പ്രതിരോധ, പരിസ്ഥിതി മന്ത്രിമാർ, നയതന്ത്രജ്ഞർ എന്നിവർ ഉൾപ്പെടെ എട്ട്…
ന്യൂഡൽഹി: അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ള പ്രമുഖ എഴുത്തുകാരുടെ 25 പുസ്തകങ്ങള്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ നിരോധിച്ചു.…
ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട് 52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി.…
ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിനെതിരെ 34 ഗതാഗത നിയമലംഘന…