തൃശൂര്‍: തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ആനയിടഞ്ഞു. കുത്തേറ്റ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്കാണ് കുത്തേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ ആനന്ദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. വിരണ്ടോടിയ ആന അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കിലോമീറ്ററുകളോളം ഓടിയ ആനയെ കണ്ടാണിശ്ശേരി ഭാഗത്ത് വെച്ചാണ് തളച്ചത്. ചിറക്കല്‍ ഗണേശൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് വൈകുന്നേരം 3.45 ഓടെയാണ് ആനയിടഞ്ഞത്. ക്ഷേത്രോത്സവത്തിന് കൊണ്ടുവന്ന ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു ഇടഞ്ഞത്.
പ്രദേശത്ത് ഭീതിപടർത്തിയോടിയ ആനയെ ഊർജിത ശ്രമത്തിനൊടുവിലാണ് തളക്കാനായത്. ആനയുടെ പരാക്രമണത്തില്‍ നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
TAGS : ELEPHANT | THRISSUR
SUMMARY : The elephant brought to the festival fell; Two people were stabbed, one died
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…
കണ്ണൂർ: കണ്ണൂരില്‍ മൂന്നു മാസം പ്രായമായ കുഞ്ഞ് കിണറ്റില്‍ മരിച്ചനിലയില്‍. കുറുമാത്തൂർ പൊക്കുണ്ടില്‍ ജാബിർ - മുബഷിറ ദമ്പതികളുടെ മകൻ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് പവന് 120 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ 22 കാരറ്റ്…