Categories: KARNATAKATOP NEWS

ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമണം; കർശന നടപടിയെടുക്കാൻ നിർദേശം നൽകി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു ഉദയഗിരി പോലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കർശന നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തോടും പോലീസിനോടും നിർദേശിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു ജില്ലാ കളക്ടർ, ജില്ലാ സൂപ്രണ്ട്, മൈസൂരു പോലീസ് കമ്മീഷണർ, ഡയറക്ടർ ജനറൽ ഓഫ് പോലീസ് എന്നിവരുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സംഭവത്തിന്‌ പിന്നിൽ ഉത്തരവാദികൾ ആരായാലും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമണവുമായി ബന്ധപ്പെട്ട് ശാന്തി നഗറിലെ സുഹൈൽ എന്ന സയ്യിദ് സുഹൈൽ ബിൻ സയ്യിദ്, റാഹിൽ പാഷ ബിൻ കലീൽ പാഷ, അയൻ ബിൻ ജബിയുള്ള, ഗൗസിയ നഗറിലെ സയ്യിദ് സാദിഖ് ബിൻ നവീദ്, ഷോയിബ് പാഷ ബിൻ മജീദ് പാഷ, രാജീവ് നഗറിലെ സാദിഖ് പാഷ ബിൻ ഖാലിദ് പാഷ, അർബാസ് ഷെരീഫ് ബിൻ ഇഖ്ബാൽ ഷെരീഫ്, സത്യനഗറിലെ അജാസ് ബിൻ അബ്ദുൾ വജീദ് എന്നിവരാണ് ഇതുവരെ അറസ്റ്റിലായത്.

സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ തർക്കമാണ് പ്രദേശത്ത് സംഘർഷത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ്‌ ചെയ്തത്.

ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ 10 പോലീസുകാർക്ക് പരുക്കേൽക്കുകയും, പോലീസ് സ്റ്റേഷൻ്റെ ജനൽ ചില്ലുകൾ തകരുകയും ചെയ്തു. ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്ത സുരേഷ് എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ 15 പേരാണ് ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ളത്.

TAGS: KARNATAKA
SUMMARY: CM orders action against those behind Udayagiri police station attack

Savre Digital

Recent Posts

മനുഷ്യ-വന്യജീവി സംഘര്‍ഷം: ബന്ദിപ്പൂര്‍, നാഗര്‍ഹോള ടൂറിസം സഫാരികള്‍ നിര്‍ത്തിവെച്ചു

ബെംഗളൂരു: വന്യമൃഗ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ബന്ദിപ്പൂര്‍, നാഗര്‍ഹോള വന്യജീവി സങ്കേതങ്ങളിലെ ടൂറിസം സഫാരി പ്രവര്‍ത്തനങ്ങള്‍…

2 hours ago

സാങ്കേതിക തകരാര്‍; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍

ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിൽ സാങ്കേതിക തകരാർ കാരണം വൈകിയത് 800 വിമാന സർവീസുകൾ. ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. അന്താരാഷ്ട്ര സർവീസുകളും…

3 hours ago

സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ സുവർണ ജ്യോതി 9 ന്

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം ബെംഗളൂരു നോര്‍ത്ത് സോണ്‍ 'സുവർണ ജ്യോതി 2025' നവംബർ 9 ന് രാവിലെ 11…

3 hours ago

തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം; 31 കി.മീ ദൂരം, 27 സ്റ്റേഷനുകൾ

തിരുവനന്തപുരം: തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് അംഗീകാരം. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്,…

4 hours ago

കെ ജയകുമാര്‍ ഐഎഎസ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റാകും

തിരുവനന്തപുരം: കെ ജയകുമാർ ഐഎഎസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായേക്കുമെന്ന് സൂചന. അന്തിമ തീരുമാനം നാളെയുണ്ടാകും. മുന്‍ ചീഫ് സെക്രട്ടറിയാണ്…

4 hours ago

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെ മാറ്റും; പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി മാറുമെന്നും പുതിയ പ്രസിഡണ്ടിനെ തീരുമാനിച്ചിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. സര്‍ക്കാര്‍…

4 hours ago