Categories: TAMILNADUTOP NEWS

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായേക്കും

ചെന്നൈ: ഉദ‌‍യനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍റെ മകനായ ഉദയനിധി നിലവില്‍ തമിഴ്നാട് മന്ത്രിസഭയിൽ യുവജനക്ഷേമ, കായിക വകുപ്പുകളാണ് കൈകാര്യം ചെയ്യുന്നത്. ഓഗസ്റ്റ് 22ന് സ്റ്റാലിൻ അമേരിക്കയിലേക്ക് പുറപ്പെടുന്നതിന് മുൻപ് സത്യപ്രതിജ്ഞ നടക്കുമെന്നാണ് റിപ്പോർട്ട്.

മുഖ്യമന്ത്രി സ്റ്റാലിന്‍റെ ജോലിഭാരം കുറയ്ക്കുന്നതിനായാണ് ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ഒരുങ്ങുന്നത്. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഡിഎംകെ സർക്കാർ നിർണായക നീക്കത്തിനൊരുങ്ങുന്നത്.
<BR>
TAGS : M.K STALIN | DMK
SUMMARY : Udayanidhi Stalin may become Deputy Chief Minister of Tamil Nadu

Savre Digital

Recent Posts

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻ വി ബാബുരാജ് രാജിവെച്ചു

കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…

42 minutes ago

പാലത്തായി പീഡനം; പ്രതി പദ്മരാജന് മരണം വരെ ജീവപര്യന്തം

തലശ്ശേരി: പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പദ്മരാജന് മരണംവരെ ജീവപര്യന്തവും ഒരു…

1 hour ago

കോണ്‍ഗ്രസിന് വൻതിരിച്ചടി; വൈഷ്ണ സുരേഷിന് മത്സരിക്കാനാവില്ല

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട ഡിവിഷൻ കോണ്‍ഗ്രസ് സ്ഥാനാർഥി വൈഷ്ണ സുരേഷിന് മത്സരിക്കാൻ സാധിക്കില്ല. മേല്‍വിലാസത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയുള്ള…

2 hours ago

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായി ചുമതലയേറ്റു

പത്തനംതിട്ട: കെ ജയകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ശബരിമല ദേവസ്വം ബോർഡിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു.…

3 hours ago

11കാരിയെ ആഭിചാരക്രിയയുടെ പേരില്‍ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയില്‍

കൊല്ലം: കൊല്ലത്ത് ആഭിചാരക്രിയയുടെ മറവില്‍ 11കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി അറസ്റ്റില്‍. മുണ്ടയ്ക്കല്‍ സ്വദേശി ഷിനുവാണ് അറസ്റ്റിലായത്. മൂന്ന് ദിവസം…

4 hours ago

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കാൻ ട്രാൻസ്ജൻ‌ഡര്‍; അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർഥികളുടെ രണ്ടാംഘട്ട പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 13 സ്ഥാനാര്‍ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.…

5 hours ago