ബെംഗളൂരു: ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഒന്നരവയസുള്ള ഇരട്ടകുട്ടികള്‍ മരിച്ചു. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്താണ് സംഭവം. ബെട്ടഹള്ളിയിലെ പ്രസന്ന പൂജ ദമ്പതികളുടെ മക്കളായ ത്രിശൂല്‍, ത്രിശ എന്നിവരാണ് മരിച്ചത്. അമ്മ പൂജയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബുധനാഴ്ച വൈകീട്ട് ഉന്തുവണ്ടിയില്‍ നിന്നാണ് അമ്മ ഐസ്‌ക്രീം കഴിക്കാനായി വാങ്ങിയത്. തുടര്‍ന്ന് ഐസ്‌ക്രീം കഴിച്ച മൂന്നുപേര്‍ക്കും അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ ചികിത്സക്കിടെയാണ് മരിച്ചത്. പ്രസന്നയുടെ പരാതിയില്‍ അരക്കരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം ഉന്തുവണ്ടിയിലേ ഇതേ വില്‍പനക്കാരനില്‍ നിന്നും ഐസ്‌ക്രീം കഴിച്ച നിരവധിപേരുണ്ടെന്നും എന്നാല്‍ ആര്‍ക്കും തന്നെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ ഇരട്ടക്കുട്ടികളുടെ മരണകാരണം വ്യക്തമാകൂവെന്നും പോലീസ് പറഞ്ഞു. കുട്ടികളുടെ മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.
The post ഉന്തുവണ്ടിയില്‍ നിന്നും ഐസ്‌ക്രീം കഴിച്ച ഇരട്ടകുട്ടികള്‍ മരിച്ചു; അമ്മ അവശനിലയില്‍ ആശുപത്രിയില്‍ appeared first on News Bengaluru.
കൊച്ചി: ശബരിമല സ്വർണ മോഷണക്കേസിലെ അന്വേഷണസംഘം വിപുലീകരിക്കും. ഇതിനായുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. രണ്ട് ഉദ്യോഗസ്ഥരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് ഇടിവ്. പവന് 2,240 രൂപ കുറഞ്ഞ് വില 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ…
കോഴിക്കോട്: പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ്, കുതിരവട്ടം…
ബെംഗളൂരു: പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ നന്ദിഹിൽസിൽ പുതുവത്സര രാവിൽ സഞ്ചാരികൾക്ക് പ്രവേശനം വിലക്കി. പുതുവർഷത്തലേന്ന് ഉച്ചയ്ക്കു 2 മണി മുതൽ ജനുവരി…
കോഴിക്കോട്: ബാലുശേരിയില്‍ വിദ്യാർഥിനി പുഴയിൽ മുങ്ങിമരിച്ചു. ഫറോക്ക് ചുങ്കം വാഴപ്പുറ്റത്തറ സ്വദേശി കെ.ടി.അഹമ്മദിന്റെയും പി.കെ. നെസീമയുടെയും മകൾ അബ്റാറ (ആറ്)…
ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. 80 വയസായിരുന്നു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ…