മലപ്പുറം: എഡിജിപി എം ആര്‍ അജിത് കുമാര്‍, സസ്‌പെന്‍ഷനിലുള്ള മലപ്പുറം എസ്പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ പരാതിയില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തും. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമായിരിക്കും മലപ്പുറത്തെത്തി മൊഴി രേഖപ്പെടുത്തുക.
കൈവശമുള്ള പരമാവധി തെളിവുകൾ അദ്ദേഹത്തിന് നൽകുമെന്ന് അൻവർ പറഞ്ഞു. ഡി.ഐ.ജി. നല്ല ഉദ്യോഗസ്ഥനാണെന്നാണ് അറിവ്. തന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി തുടങ്ങിയതിന്റെ ആദ്യതെളിവാണ് എസ്.പി. സുജിത് ദാസിന്റെ സസ്പെൻഷനെന്നും അൻവർ പറഞ്ഞു. ആരോപങ്ങളില്‍ പഴുതടച്ചുള്ള അന്വേഷണമാണ് പ്രത്യേക അന്വേഷണ സംഘം നടത്തുന്നത്. മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം ഇന്നെത്തുമെന്നുള്ള കാര്യം പി വി അന്‍വര്‍ എംഎല്‍എ ഇന്നലെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിക്കും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയുടെ പേരില്ലെന്നും ശശിക്കെതിരേ ഉടൻ പരാതി എഴുതി നൽകുമെന്നും അന്‍വര്‍ പറഞ്ഞു. സോളാർ കേസുമായി ബന്ധപ്പെട്ട് കുറച്ചു തെളിവുകൾ ശേഖരിക്കുകയാണ്. അതുകൂടി കഴിഞ്ഞാൽ ഈ മാസംതന്നെ പി. ശശിയുടെ പേരിൽ പരാതിനൽകുമെന്നും അൻവർ പറഞ്ഞു
എഡിജിപി എം ആര്‍ അജിത് കുമാറിനും മലപ്പുറം എസ്പി സുജിത് ദാസിനുമെതിരെ പി വി അന്‍വര്‍ എംഎല്‍എ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്. എഡിജിപി എം ആര്‍ അജിത് കുമാര്‍ കൊടും ക്രിമിനലെന്നായിരുന്നു അന്‍വറിന്റെ ആരോപണം. ‘സ്വര്‍ണംപൊട്ടിക്കലി’ല്‍ അടക്കം ഇടപെടല്‍ നടത്തുന്നു എന്നായിരുന്നു സുജിത് ദാസിനെതിരായ അന്‍വറിന്റെ പ്രധാന ആരോപണം. വാര്‍ത്താസമ്മേളനം നടത്തിയും അന്‍വര്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
<BR>
TAGS ; PV ANVAR MLA
SUMMARY : Complaints against top police officers; PV Anwar’s statement will be taken today
തിരുവനന്തപുരം: ഓഗസ്റ്റ് 14ന് 'വിഭജന ഭീതി ദിനം' ആചരിക്കണമെന്ന വിവാദ സർക്കുലറുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇതുസംബന്ധിച്ച് അന്ന്…
കൊച്ചി: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 75000 രൂപയായി. ഗ്രാമിന് ആനുപാതികമായി…
ചെന്നൈ: സനാതന ധർമത്തിനെതിരെ പരാമർശം നടത്തിയ നടനും മക്കള്‍ നീതിമയ്യം നേതാവുമായ കമല്‍ഹാസന് നേരെ വധഭീഷണി. കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്നാണ് ഭീഷണി.…
കൊച്ചി: ബലാത്സംഗക്കേസിൽ ഒളിവിൽപോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിമാനത്താവളങ്ങളിലേക്കാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇന്നലെയാണ്…
കൊല്ലം: ഷാർജയിലെ അതുല്യയുടെ മരണത്തില്‍ അമ്മയുടെ വിശദമായ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘം. കൂടുതല്‍ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുകയാണ്. അമ്മ…
തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ…