ബെംഗളൂരു: ഉപഭോക്താവിന് യൂസർ മാനുവൽ നൽകാൻ വൈകിയ സംഭവത്തിൽ വണ്‍പ്ലസ് കമ്പനിക്ക് 5,000 രൂപ പിഴയിട്ട് ബെംഗളൂരു ഉപഭോക്തൃ കോടതി. കഴിഞ്ഞ വർഷം ഡിസംബറിൽ മൊബൈല്‍ ഫോൺ വാങ്ങിയ ബെംഗളൂരു സ്വദേശി എസ്.എം രമേഷിനാണ് യൂസര്‍ മാനുവല്‍ കിട്ടാതിരുന്നത്. ഇതേത്തുടര്‍ന്ന് ഇയാള്‍ മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയും ചെയ്തു.
യൂസര്‍മാനുവല്‍ ആവശ്യപ്പെട്ട് നിരവധി തവണ രമേഷ് കമ്പനിയെ ബന്ധപ്പെട്ടെങ്കിലും നാല് മാസം കഴിഞ്ഞാണ് ഇത് ലഭ്യമായത്. ഇതോടെ രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു. യൂസര്‍ മാനുവല്‍ ഇല്ലാത്തതുമൂലം അനുഭവിച്ച മാനസിക സംഘര്‍ഷവും നിരുത്തരവാദപരമായ പ്രവര്‍ത്തനവും ചൂണ്ടിക്കാട്ടിയിരുന്നു പരാതി.
സംഭവം വലിയ അശ്രദ്ധയാണെന്ന് കോടതി വിലയിരുത്തി. ഇത് ഉപഭോക്താവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്ന് കമ്പനി കോടതി നടപടികളോട് സഹകരിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് പിഴയിടാന്‍ തീരുമാനിച്ചത്. 5000 രൂപ പിഴയും 1000 രൂപ കോടതിച്ചെലവും കമ്പനി നല്‍കണമെന്നും കോടതി ഉത്തരവിട്ടു
TAGS: KARNATAKA | ONE PLUS
SUMMARY: OnePlus fined by court for not providing user manual to Bengaluru customer
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…