Categories: KARNATAKATOP NEWS

ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25,000 പിഴ; ബിൽ പാസാക്കി നിയമസഭ

ബെംഗളൂരു: ഉപയോഗശൂന്യമായ കുഴൽക്കിണറുകൾ അടച്ചില്ലെങ്കിൽ 25000 രൂപ പിഴ ചുമത്തേണ്ടി വരും. ഇതിനായുള്ള ഭേദഗതി ബിൽ (കർണാടക ഭൂഗർഭജല ആക്റ്റ്, 2011, റൂൾസ്, 2012) സംസ്ഥാന നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ ഐക്യകണ്‌ഠേന പാസാക്കി. കുഴൽക്കിണർ കുഴിക്കുന്നതുമായി ബന്ധപ്പെട്ട് സുരക്ഷ നടപടികൾ പാലിച്ചില്ലെങ്കിൽ ഒരു വർഷം വരെ തടവും പിഴയും ഉൾപ്പെടെയുള്ള കർശന ശിക്ഷയും ബിൽ ശുപാർശ ചെയ്യുന്നുണ്ട്.

തുറസ്സായ കുഴൽക്കിണറുകളിൽ കുട്ടികൾ വീഴുന്ന നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിൽ പാസാക്കിയതെന്ന് മന്ത്രി ബൈരതി ബസവരാജ് പറഞ്ഞു. കുഴൽക്കിണർ കഴിക്കുന്നവർ 15 ദിവസം മുമ്പെങ്കിലും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപന അധികൃതരെ അറിയിക്കണം. കുഴൽക്കിണറുകളിൽ ഇരുമ്പ് തൂണുകൾ സ്ഥാപിക്കുകയും ഡ്രില്ലിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ അവ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടത് ഡ്രില്ലിംഗ്, നടപ്പിലാക്കുന്ന ഏജൻസികളാണ്. കുഴൽക്കിണറുകൾ അടയ്ക്കുന്നതിൽ വീഴ്ച വരുത്തുന്ന ഏജൻസികൾക്ക് 25,000 രൂപ പിഴയും, ബന്ധപ്പെട്ടവർക്ക് ഒരു വർഷം വരെ തടവും ലഭിക്കും.

15 ദിവസം മുമ്പെങ്കിലും കുഴൽക്കിണർ കുഴിക്കുന്നതിനെക്കുറിച്ച് പ്രാദേശിക അധികൃതരെ അറിയിച്ചില്ലെങ്കിൽ 5,000 രൂപ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കും. കുഴൽക്കിണർ കുഴിക്കൽ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്ന മുന്നറിയിപ്പ് ബോർഡുകളും നിർബന്ധമായും സ്ഥാപിക്കണം.

TAGS: KARNATAKA | BOREWELL
SUMMARY: Karnataka assembly passes bill mandating safety measures for borewells

Savre Digital

Recent Posts

ലോറിക്ക് പുറകില്‍ ബൈക്കിടിച്ച്‌ യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശൂർ: ദേശീയപാത മുരിങ്ങൂരില്‍ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊരട്ടി സ്വദേശി ഗോഡ്സണ്‍ (19) ,അന്നനാട് സ്വദേശി ഇമ്മനുവേല്‍ (18)…

50 minutes ago

ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം; മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകന്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതില്‍ തമിഴ്‌നാട് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തമിഴ്‌നാട് വിരുതനഗര്‍ ജില്ലയിലെ…

2 hours ago

ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മ അറസ്റ്റിൽ

കൊച്ചി: അങ്കമാലി കറുകുറ്റിയില്‍ ആറ് മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മൂമ്മയെ അറസ്റ്റ്…

3 hours ago

ഛത്തീസ്ഗഡിലെ ട്രെയിന്‍ അപകടം; മരണസംഖ്യ 11 ആയി

റായ്പൂർ: ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കുട്ടിയിടിച്ച്‌ വന്‍ അപകടം. ബിലാസ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്താണ് അപകടം ഉണ്ടായത്. ഇതുവരെ 11 പേരുടെ…

4 hours ago

പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു അലക്സിന്

ബെംഗളൂരു: മലയാളത്തിന്റെ വളർച്ചയ്ക്കും സംരക്ഷണത്തിനുമായി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല ഏർപ്പെടുത്തിയ ഡോ. പ്രദീപൻ പാമ്പിരിക്കുന്ന് സ്മാരക മാതൃഭാഷാ പുരസ്കാരം ഷിജു…

4 hours ago

കാറും കൊറിയർ വാഹനവും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ ബിദറിൽ കൊ​റി​യ​ർ വാ​ഹ​ന​ത്തി​ൽ കാ​റി​ടി​ച്ച് മൂ​ന്നു പേ​ർ മ​രി​ച്ചു. കാ​ർ യാ​ത്ര​ക്കാ​രാ​യ തെ​ല​ങ്കാ​ന സം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ നാ​രാ​യ​ൺ​ഖേ​ഡ്…

4 hours ago