ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മന്‍ചാണ്ടി മെമ്മോറിയല്‍ നയന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം മാണ്ഡ്യ ഡയസിസ് ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് നിര്‍വഹിച്ചു. സംശുദ്ധമായ വ്യക്തിത്വത്തിന്റെ ഉടമയും, ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരുന്ന നേതാവുമായിരുന്നു ഉമ്മന്‍ചാണ്ടിയെന്നും അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പുതുതലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും ബിഷപ്പ് സെബാസ്റ്റ്യന്‍ ഇടയന്ത്രത് പറഞ്ഞു.

അലക്‌സ് ജോസഫ്, ജോണിച്ചന്‍ വി ഒ, ബിനു വി അര്‍, ബിനു ദിവകാരന്‍, ഡോ. നകുല്‍, റോബിന്‍, വിനു തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. വിജയികള്‍ക്ക് ഉമ്മന്‍ ചാണ്ടി മെമ്മോറിയല്‍ ഫുട്‌ബോള്‍ ട്രോഫിയും, 25000 രൂപ ക്യാഷ് അവാര്‍ഡും നല്‍കുമെന്ന് അഡ്വ. സത്യന്‍ പുത്തൂര്‍, വിനു തോമസ് എന്നിവര്‍ അറിയിച്ചു. മെയ് 26 ന് ബേഗൂര്‍ റോഡ് ഉള്ളഹള്ളി ക്രൈസ്റ്റ് അക്കാഡമി ടര്‍ഫിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

The post ഉമ്മൻചാണ്ടി മെമ്മോറിയൽ നയൻസ് ഫുട്ബോൾ ടൂർണമെന്റ്; ലോഗോ പ്രകാശനം ചെയ്തു appeared first on News Bengaluru.

Savre Digital

Recent Posts

കൊച്ചി കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…

45 minutes ago

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…

2 hours ago

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍

തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…

2 hours ago

ശബരിമല തീര്‍ത്ഥാടകരുടെ ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; 18 പേര്‍ക്ക് പരുക്ക്

കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…

4 hours ago

കോ‌ർപ്പറേഷന്‍, മുൻസിപ്പാലിറ്റി സാരഥികളെ ഇന്നറിയാം; തിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…

4 hours ago

ബം​ഗ്ല​ദേ​ശി​ൽ ഒ​രു ഹി​ന്ദു യു​വാ​വി​നെ കൂ​ടി ജ​ന​ക്കൂ​ട്ടം മ​ർ​ദി​ച്ചു കൊ​ന്നു; ക്രിമിനൽ സംഘത്തിന്റെ നേ​താ​വെ​ന്ന് നാ​ട്ടു​കാ​ർ

ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…

4 hours ago