Categories: KERALATOP NEWS

ഉരുൾപൊട്ടലിൽ 184 മരണം സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനം അതീവദുഷ്‌കരം

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ മരണസംഖ്യ184  ആയി ഉയർന്നു. മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ച ശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. പരുക്കേറ്റ 195 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇതിൽ 190 പേർ വയനാട്ടിലും 5 പേർ മലപ്പുറത്തുമായിരുന്നു. വയനാട്ടിലെത്തിയ 190 പേരിൽ 133 പേർ വിംസ് മെഡിക്കൽ കോളജ് ആശുപത്രിയിലും 28 പേർ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 24 പേർ കൽപറ്റ ജനറൽ ആശുപത്രിയിലും 5 പേർ വൈത്തിരി താലൂക് ആശുപത്രിയിലും എത്തി. നിലവിൽ 97 പേർ വയനാട്, മലപ്പുറം ജില്ലകളിലായി ചികിത്സയിലുണ്ട്. ഇതിൽ 92 പേരും വയനാട്ടിലാണ്.

ആദ്യ ദിനം മോശം കാലാവസ്ഥ മൂലം താൽക്കാലികമായി നിര്‍ത്തിവച്ച രക്ഷാദൗത്യം ഇന്ന് അതിരാവിലെ തുടങ്ങിയിരുന്നു. ബന്ധുക്കൾ ആരോഗ്യസ്ഥാപനങ്ങളിൽ അറിയിച്ച കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവ‍ര്‍ത്തനങ്ങളാണ് ഇന്ന് നടന്നുവരുന്നത്. ഓരോ നിമിഷവും മരണസംഖ്യ കൂടിവരികയാണ്.

മലപ്പുറം മുണ്ടേരി, പോത്തുകല്ല് ഭാഗങ്ങളിലെ ചാലിയാർ തീരങ്ങളിൽനിന്ന് ഇതുവരെ 15 മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇതിൽ 4 പുരുഷന്മാരും 6 സ്ത്രീകളും ഉൾപ്പെടും. 4 പേരുടെ ശരീരഭാഗങ്ങൾ മാത്രമാണുള്ളത്. ഒന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലാണ്. ഇന്നലെയും ഇന്നുമായി 72 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെത്തിയത്. മേഖലയിൽ തിരച്ചിൽ തുടരുകയാണ്.

മേപ്പാടി ഗ്രാമപ്പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത കണക്കനുസരിച്ച് 540 വീടുകളാണ് മുണ്ടക്കൈയില്‍ മാത്രമുണ്ടായിരുന്നത്. അതില്‍ ഇരുപത്തഞ്ചോളം വീടുകള്‍ മാത്രമാണിനി ബാക്കി. ആറോളം ലയങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അത്രത്തോളം തന്നെ തകര്‍ന്നു കിടക്കുന്നുമുണ്ട്. രക്ഷാപ്രവർത്തനം പൂർത്തിയാക്കാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് വിലയിരുത്തൽ.

അതേസമയം മഴയുടെയും പുഴയിലെ ഒഴുക്കിന്റെയും ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാൽ എങ്ങും ചെളി നിറഞ്ഞുകിടക്കുന്നതിനാൽ കാലുകൾ ഉറപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. കൂറ്റൻ പാറക്കല്ലുകൾ മാറ്റാൻ കൂടുതൽ യന്ത്രസംവിധാനങ്ങൾ എത്തിക്കാനാവാത്തതും പ്രതിസന്ധിയാണ്.

ചൂരൽമലയിൽ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കാര്യമായ തിരച്ചിൽ നടത്താൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവിടേയ്ക്കുളള്ള ബെയ്ലി പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കര, നാവിക സേനകൾ സംയുക്തമായാണ് നിർമാണം നടത്തുന്നത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതൽ യന്ത്രങ്ങൾ അങ്ങോട്ടേക്ക് എത്തിക്കാനാവും എന്നാണ് പ്രതീക്ഷ.
<br>
TAGS : WAYANAD LANDSLIPE | RESCUE
SUMMARY : 184 deaths confirmed in landslides; The search is intense

 

Savre Digital

Recent Posts

ശബരിമലയിൽ ഭക്തർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി അപകടം,​ 9പേർക്ക് പരുക്ക്,​ രണ്ടുപേരുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ട്രാക്ടര്‍ ഭക്തര്‍ക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരുക്ക്. ഇതില്‍ രണ്ടുപേരുടെ നില…

7 hours ago

പ്രതീക്ഷിച്ച ഫലം കിട്ടിയില്ല, എല്‍ഡിഎഫിനേറ്റ തിരിച്ചടിക്കുള്ള കാരണങ്ങള്‍ പരിശോധിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ എന്‍ഡിഎക്ക് മേല്‍ക്കൈ നേടാനായത് ആശങ്കപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തിരിച്ചടി നേരിട്ടതിനെക്കുറിച്ചു…

7 hours ago

ബെംഗളൂരൂ-എറണാകുളം വന്ദേഭാരത് എക്സ്പ്രസ്; ആദ്യ മാസത്തില്‍ യാത്ര ചെയ്തത് 55,000 പേര്‍, 100 ശതമാനം കടന്ന് ശരാശരി ബുക്കിംഗ്

ബെംഗളൂരൂ: കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സര്‍വീസിന് ആദ്യ മാസത്തില്‍ തന്നെ മികച്ച പ്രതികരണമെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് ദിശയിലേക്കുമുള്ള യാത്രക്കാരുടെ…

8 hours ago

മുഹമ്മദ്‌ കുനിങ്ങാടിന്റെ ‘ഗോഡ്സ് ഓൺ ചങ്ക്’ കഥാസമാഹാരം പ്രകാശനം 20 ന്

ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ്‌ കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…

9 hours ago

തിരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…

9 hours ago

ട്വന്റി 20യുടെ കോട്ടകൾ തകർത്ത് യുഡിഎഫ്, കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി

കൊ​ച്ചി: ത​ദ്ദേ​ശ തിര​ഞ്ഞെ​ടു​പ്പി​ൽ കാ​ലി​ട​റി ട്വ​ന്‍റി 20. ഭ​ര​ണ​ത്തി​ലി​രു​ന്ന നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ടെ​ണ്ണം ന​ഷ്ട​മാ​യി. ഇ​തു​കൂ​ടാ​തെ ഒ​രു ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും…

10 hours ago