തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് എട്ടാം ദിനത്തിലേക്ക്. ഇതുവരെ 396 പേരാണ് മരണമടഞ്ഞത്. 200ലേറെ പേരെ കണ്ടെത്താനുണ്ട്. സാധാരണ തിരച്ചില്‍ സംഘത്തിന് കടക്കാന്‍ പറ്റാത്ത മേഖലയായ സൂചിപ്പാറയ്ക്കും പോത്തുകല്ലിനുമിടയില്‍ ഇന്ന് പ്രത്യേക തിരച്ചില്‍ നടത്തും. സൈന്യത്തിന്റെയും വനംവകുപ്പിന്റെയും 12പേര് തിരച്ചില്‍ സംഘത്തിലുണ്ടാകും.
മൃതദേഹങ്ങള്‍ കണ്ടെത്തിയാല്‍ എയര്‍ലിഫ്റ്റ് ചെയ്യാനാണ് തീരുമാനം. ദുരന്തമേഖലയിലെ നഷ്ടങ്ങളുടെ കണക്കെടുപ്പും ഇന്ന് തുടങ്ങും. നഷ്ടപരിഹാരം കണക്കാക്കാന്‍ തകര്‍ന്ന കെട്ടിടങ്ങള്‍ പരിശോധിക്കും. പൊളിച്ചുമാറ്റേണ്ടവയുടെ കണക്കും പൊതുമരാമത്ത് വകുപ്പ് ശേഖരിക്കും.
പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്ഒജിയും ആറ് ആർമി സൈനികരും അടങ്ങുന്ന 12 പേർ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്കെഎംജെ ഗ്രൗണ്ടിൽ നിന്ന് എത്തിച്ചേരും.
ഇതുവരെ കണ്ടെത്തിയ തിരിച്ചറിയാനാകാത്ത നിലയിലുള്ള 31 മൃതദേവും 154 ശരീരഭാഗങ്ങളും ഇന്നലെ പുത്തുമലയില്‍ സംസ്കരിച്ചു. സർവ്വമത പ്രാർത്ഥനയ്ക്ക് ശേഷമുള്ള സംസ്കാര ചടങ്ങുകൾ അർധരാത്രി വരെ നീണ്ടു. ഇതോടെ രണ്ട് ദിവസം കൊണ്ട് സംസ്കരിച്ചത് 39 മൃതദേഹങ്ങളും, 154 ശരീരഭാഗങ്ങളുമാണ്. ഒരു കുഴിയിൽ ഒരു മൃതദേഹം, അല്ലെങ്കിൽ ഒരു ശരീര ഭാഗം മാത്രമാണ് സംസ്കരിച്ചത്. കുഴിമാടങ്ങൾക്ക് പേരില്ല. രണ്ടറ്റത്തും നാട്ടിയ കല്ലുകളിലെ അക്കങ്ങളാണ് രേഖ. ഡിഎന്‍എ ഫലം വരുമ്പോൾ ബന്ധുക്കൾക്ക് ഉറ്റവരെ തിരിച്ചറിയാനുള്ള വഴിയാണിത്.
TAGS: WAYANAD | LANDSLIDE
SUMMARY: Rescue mission for wayanad landslide enters eight day
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…
ബെംഗളൂരു: കെജിഎഫ് കേരളസമാജം ബിഇഎംഎൽ യുടെ നേതൃത്വത്തിൽ പുതിയതായി ആരംഭിച്ച മലയാളം മിഷൻ 'സൃഷ്ടി' കന്നഡ, മലയാളം ക്ലാസുകളുടെ ഉദ്ഘാടനം…
പാലക്കാട്: സ്വാതന്ത്ര്യദിന അവധിയോടനുബന്ധിച്ചുള്ള യാത്രതിരക്ക് പരിഗണിച്ച് മംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ റെയില്‍വേ. ട്രെയിൻ നമ്പർ 06041…
തിരുവനന്തപുരം: അനധികൃതമായി സേവനത്തില്‍ നിന്നും വിട്ടു നില്ക്കുന്ന 601 ഡോക്ടര്‍മാര്‍ക്കെതിരെ നടപടി. ആരോഗ്യ വകുപ്പിലെ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യാത്ത 444 ഡോക്ടര്‍മാര്‍ക്കെതിരേയും…