തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുണ്ടായ പ്രദേശത്ത് ഐബോഡ് ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ രണ്ടു സ്പോട്ടുകൾ കണ്ടെത്തി. മനുഷ്യ ശരീരം ആകാൻ സാധ്യതയെന്നാണ് നിഗമനം. ബെയ്‌ലി പാലത്തിനു സമീപമാണ് സ്പോട്ടുകൾ കണ്ടെത്തിയത്. ചൂരൽമല കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.
സംശയമുള്ള മറ്റു സ്പോട്ടുകളിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് വീണ്ടും പരിശോധന നടത്തും. സൈന്യത്തിന്റെ നേതൃത്വത്തിൽ ചൂരൽമലയിൽ ഐബോർഡ് പരിശോധന നടത്തിയിരുന്നത്. 359 പേരുടെ ജീവനാണ് ദുരന്തത്തിൽ ഇതുവരെ പൊലിഞ്ഞത്. ദുരന്തത്തിന്റെ ആറാം ദിനവും ദുരന്തമേഖലയിൽ സൈന്യവും പോലീസും അഗ്നിരക്ഷാ സേനയും സന്നദ്ധ പ്രവർത്തകരും വിശ്രമമില്ലാതെയാണ് രക്ഷാദൗത്യം നടത്തിയത്.
ഇന്ന് ചാലിയാറിലും വിശദമായ പരിശോധന നടത്തിയിരുന്നു. ചാലിയാർ പുഴയിലും സമീപത്തെ വനത്തിലുമായാണ് തിരച്ചിൽ നടത്തിയത്. ഇത് വരെ പുഴയിൽ നിന്ന് 209 ശരീരങ്ങളാണ് കണ്ടെടുത്തത്. മുങ്ങൽ വിദഗ്ധരുടേയും പ്രദേശവാസികളുടേയും സഹായത്തോടെയാണ് പുഴയിലെ പരിശോധന നടത്തിയത്.
TAGS: WAYANAD | LANDSLIDE
SUMMARY: Two spots found out in i board search in wayanad landslide
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…
കോഴിക്കോട്: ബാലുശ്ശേരിയില്‍ ടിപ്പര്‍ ലോറി ഇടിച്ച് ബെെക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബാലുശ്ശേരി തുരുത്തിയാട് സ്വദേശികളായ സജിന്‍ലാല്‍ (31)…
ആലപ്പുഴ: ചേര്‍ത്തലയിലെ നാലു സ്ത്രീകളുടെ തിരോധാനക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പള്ളിപ്പുറം സ്വദേശിയും കുറ്റാരോപിതനുമായ സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് കത്തിയും…