ബെംഗളൂരു: പശ്ചിമഘട്ട പ്രദേശത്തെ സക്ലേഷ്പുരയ്ക്ക് സമീപമുള്ള യാദകുമാരിക്കും കഡഗരവല്ലിക്കും ഇടയിൽ വെള്ളിയാഴ്ച വൈകിട്ട് 6.56 ന് ഉണ്ടായ ഉരുൾപൊട്ടലിനെത്തുടർന്ന് കാർവാർ-മംഗളൂരു, ബെംഗളൂരു റൂട്ടിലെ ട്രെയിൻ സർവീസ് ഭാഗികമായി തടസപ്പെട്ടു. ട്രെയിൻ നമ്പർ 06568 കാർവാർ-എസ്എംവിടി ബെംഗളൂരു സ്പെഷ്യൽ എക്സ്പ്രസ് റദ്ദാക്കിയതായും മറ്റ് ഏഴ് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും സൗത്ത് വെസ്റ്റേൺ റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 16595 കെഎസ്ആർ ബെംഗളൂരു – കാർവാർ പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് യശ്വന്ത്പുർ, ബാനസ്വാഡി, ജോലാർപേട്ട കാബിൻ, സേലം, പോഡനൂർ, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ, സൂറത്ത്കൽ വഴി തിരിച്ചുവിട്ടു.
ട്രെയിൻ നമ്പർ 07378 മംഗളൂരു സെൻട്രൽ – വിജയപുര സ്‌പെഷ്യൽ എക്‌സ്‌പ്രസ് പാഡിൽ, സൂറത്ത്കൽ, കാർവാർ, മഡ്‌ഗോവൻ, കുലേം, കാസിൽ റോക്ക്, ലോണ്ട, എസ്എസ്എസ് ഹുബ്ബള്ളി വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16586 മുരുദേശ്വര് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ, ഷൊർണൂർ, സേലം, ജോലാർപേട്ട കാബിൻ വഴി തിരിച്ചുവിട്ടു.
ട്രെയിൻ നമ്പർ 16512 കണ്ണൂർ-കെഎസ്ആർ ബെംഗളൂരു എക്സ്പ്രസ് മംഗളൂരു സെൻട്രൽ, ഷൊർണൂർ, സേലം, ജോലാർപേട്ട വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16596 കാർവാർ-കെഎസ്ആർ ബെംഗളൂരു പഞ്ചഗംഗ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് മംഗളൂരു ജംഗ്ഷൻ, ഷൊർണൂർ, സേലം, ജോലാർപേട്ട കാബിൻ വഴി തിരിച്ചുവിട്ടു.
ട്രെയിൻ നമ്പർ 16511 കെഎസ്ആർ ബെംഗളൂരു-കണ്ണൂർ എക്സ്പ്രസ് ജോലാർപേട്ട കാബിൻ, സേലം, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. ട്രെയിൻ നമ്പർ 16585 എസ്എംവിടി ബെംഗളൂരു-മുരുദേശ്വര് എക്‌സ്പ്രസ് കെഎസ്ആർ ബെംഗളൂരു, ജോലാർപേട്ട കാബിൻ, ഷൊർണൂർ, മംഗളൂരു ജംഗ്ഷൻ വഴി തിരിച്ചുവിട്ടു. പശ്ചിമ ഘട്ട മേഖലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴയാണ് പെയ്യുന്നത്.
TAGS: KARNATAKA | TRAIN
SUMMARY: Train services between Karwar-Mangaluru and Bengaluru hit by landslip at Western Ghats section
കാൺപൂർ: വിമാനത്തിനുള്ളിലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…
കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…
ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…
തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…
തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ന്യൂഡൽഹി: ചരക്ക്-സേവന നികുതി (ജിഎസ്ടി) പരിഷ്കരണം ഇന്ന് മുതല്‍ പ്രാബല്യത്തിലായി. 12, 28 സ്ലാബുകൾ ഒഴിവാക്കി അഞ്ച്, 18 ശതമാനം…