ബെംഗളൂരു: ഒറ്റരാത്രി കൊണ്ട് എല്ലാം നഷ്ടപ്പെട്ട വയനാട് ജനതയ്ക്ക് വേണ്ടി ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് ഓള്‍ ഇന്ത്യ കെഎംസിസി ബെംഗളൂരു സെന്‍ട്രല്‍ കമ്മിറ്റിയും ഏരിയാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ ബെംഗളൂരുവിലെയും കുടകിലെയും വിവിധ പള്ളികള്‍ കേന്ദ്രീകരിച്ച് മൂന്ന് ആഴ്ച നടത്തിയ ക്രൗഡ് ഫണ്ടിംഗില്‍ ലഭിച്ച 55,00,000 (അമ്പത്തിയഞ്ച് ലക്ഷം) രൂപയും കാസറഗോഡ് സ്വദേശിയും ബെംഗളൂരു കെഎംസിസിയുടെ അഭ്യുദയകാംക്ഷിയുമായ നിസാര്‍ പാദൂര്‍ നല്‍കിയ ഒരു ഏക്കര്‍ ഭൂമിയുടെ രേഖയും മുസ്ലിം ലീഗ് കേരളാ സ്റ്റേറ്റ് കമ്മിറ്റിക്ക് കൈമാറി.
50 ലക്ഷം രൂപയുടെ ചെക്കും സ്ഥലത്തിന്റെ ആധാരവും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും, പി കെ കുഞ്ഞാലിക്കുട്ടി സാഹിബും ചേര്‍ന്ന് ഏറ്റുവാങ്ങി 5 ലക്ഷം രൂപ ഇന്ന് വൈകിട്ട് കൈമാറും. പ്രസിഡന്റ് ടി ഉസ്മാന്‍, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ്, ഡോ. അമീറലി, നാസര്‍ നീലസന്ദ്ര, വി കെ നാസര്‍, അബ്ദുള്ള മാവള്ളി, മുഹമ്മദ് മട്ടന്നൂര്‍, റസാഖ് എം കെ, ഹനീഫ് കല്ലക്കന്‍, ഷഫീഖ് മാവള്ളി, സഈദ് മജസ്റ്റിക്ക്, അഷ്‌റഫ് കലാസിപാളയം, ആപ്പി റഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.
<br>
TAGS : AIKMCC | WAYANAD LANDSLIDE | RELIEF WORKS
SUMMARY: AIKMCC Bengaluru has given Rs 55 lakh and one acre of land for the Wayand victims
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…